കുമ്പഴ – വെട്ടൂർ – കോന്നി റോഡിലെ കുഴിയടച്ചതിന് ഒരുകോടി രൂപ ; വന്‍ അഴിമതിയെന്ന് ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ – വെട്ടൂർ – കോന്നി റോഡിലെ കുഴികള്‍ അടച്ചതില്‍ വൻ അഴിമതിയുണ്ടെന്നും  ഇക്കാര്യത്തില്‍  സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്നും  ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്  ബാബു ജോർജ്ജ്  ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവര്‍ത്തകരുടെ  നേതൃത്വത്തിൽ വെട്ടൂരിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റോഡ് അറ്റകുറ്റപ്പണികള്‍ക്ക്  ഒന്നേകാൽ കോടി രൂപ അനുവദിച്ചതായിട്ടാണ് കോന്നി എംഎൽഎയുടെ അവകാശവാദം. കെ.യു ജനീഷ് കുമാറിന്  അഭിവാദ്യം അർപ്പിച്ചു കൊണ്ട് സിപിഎം വെച്ച ബോർഡുകളിൽ ഒരു കോടി രൂപ അനുവദിച്ചു എന്നാണ് പറയുന്നത്. രാമേശ്വരത്തെ ക്ഷൗരം പോലെയാണ് റോഡിലെ കുഴിയടപ്പ്. മുന്‍ കോന്നി എം.എല്‍.എ അടൂർ പ്രകാശിന്റെ കാലത്ത് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ റോഡിൽ ഇപ്പോള്‍ നടത്തുന്ന പണികള്‍ അഴിമതി ലക്ഷ്യമാക്കിയാണ്. പത്തുലക്ഷം രൂപ പോലും ചെലവുവരാത്ത പണിക്കാണ് ഇപ്പോള്‍ ഒരുകോടി അനുവദിച്ചിരിക്കുന്നത്. യാതൊരു തകരാറും ഇല്ലാത്ത ഭാഗങ്ങളില്‍ ടാറും ചിപ്സും പപ്പടത്തിന്റെ കനത്തില്‍ നിരത്തി ടാറിംഗ് നടത്തിയെന്ന് കാണിച്ചിരിക്കുകയാണ്. പുതിയതായി ടാര്‍ ചെയ്ത ഭാഗത്തുകൂടി വാഹന യാത്ര ദുഷ്ക്കരമാണ്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. ഈ കരാര്‍ പണിയില്‍ വന്‍ അഴിമതിയുണ്ടെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.

ഡിസിസി വൈസ് പ്രസിഡന്റ്  അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബിജു വിജയവിലാസം, ജയ്സൺ പീടികയിൽ, മോഹൻ അയ്യനേത്ത് , വി ടി ജയശ്രീ, പികെ ഇക്ക് ബാൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...