കരാറുകാരന്റെ തന്നിഷ്ടം കാണിക്കുവാനുള്ള വേദിയായി കുമ്പഴയിലെ ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ; കണ്ണടച്ച് നഗരസഭ

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : പത്തനംതിട്ട നഗരസഭയുടെ കുമ്പഴയിലെ ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രം  പരസ്യ ഷെഡ്‌ ആയി മാറി. യാത്രക്കാര്‍ക്ക് ഇവിടെ കയറി നില്‍ക്കുവാന്‍ കഴിയില്ല. ഷെഡിന്റെ മുമ്പിലും ഇരുവശങ്ങളിലുമുള്ള ഫ്ലെക്സ് ഷെയിഡുകള്‍ പരസ്യമെടുത്ത കരാറുകാരന്‍ നശിപ്പിച്ചിരിക്കുകയാണ്. വെയില്‍ പൂര്‍ണ്ണമായും ഷെഡില്‍ ആയതിനാല്‍ യാത്രക്കാര്‍ക്ക് ഇവിടെ നില്‍ക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്. ചെറിയ മഴ പെയ്താല്‍ പോലും മുഴുവന്‍ നനയും. കരാറുകാരന് പരസ്യം കിട്ടിയില്ലെങ്കില്‍ യാത്രക്കാര്‍ വെയിലും മഴയും ഏല്‍ക്കണമെന്നാണ് നിലവിലെ അവസ്ഥ. നഗരസഭ സ്ഥാപിച്ച ഫ്ലക്സ് സണ്‍ ഷെയിഡുകള്‍ പരസ്യക്കാരന്‍ കീറിക്കളഞ്ഞിട്ടാണ് മറ്റു പരസ്യങ്ങള്‍ സ്ഥാപിക്കുന്നത്.

ഷെഡിന് മുകളില്‍ ഇരുമ്പ് ഫ്രെയിം മുന്‍പിലും ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്നു. ഇവിടെ പരസ്യം നല്‍കി അതില്‍നിന്നും വരുമാനം എടുക്കുന്ന രീതിയിലാണ്‌ ഏറണാകുളത്തെ പരസ്യ കമ്പിനിക്ക് നല്‍കിയതെന്ന് പറയുന്നു. ഷെഡ്‌ സ്ഥാപിച്ചപ്പോള്‍ നഗരസഭയുടെ ഫ്ലെക്സ് ബോര്‍ഡ് ഉണ്ടായിരുന്നു. പരസ്യ കമ്പിനി മൂന്നു മാസത്തേക്ക് ആണ് ഓരോ സ്ഥാപനത്തിന്റെയും പരസ്യം സ്ഥാപിക്കുന്നത്. അറുപതിനായിരം രൂപയാണ് മൂന്നുമാസത്തെ നിരക്ക്. മൂന്ന് കാത്തിരിപ്പു കേന്ദ്രങ്ങള്‍ കുമ്പഴയില്‍ മാത്രമുണ്ട്. ഇതിലൂടെ വന്‍ തുകയാണ് കരാറുകാരന് ലഭിക്കുന്നത്. കാലാവധി കഴിയുമ്പോള്‍ ഈ ഫ്ലെക്സ് കീറിക്കളയും. അടുത്ത പരസ്യക്കാരന്‍ വരുന്നതുവരെ ഇവിടെ ഫ്ലെക്സ് ബോര്‍ഡ് ഉണ്ടാകില്ല. ചുരുക്കം പറഞ്ഞാല്‍ കരാറുകാരന് തന്നിഷ്ടം കാണിക്കുവാനുള്ള വേദിയായി ഈ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ മാറി. കരാറുകാരനെ നിയന്ത്രിക്കുവാനോ നഗരസഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിപ്പിക്കുവാനോ നഗരസഭയ്ക്ക് കഴിയുന്നില്ല. നഗരസഭയ്ക്ക് പരസ്യത്തിലൂടെ ലഭിക്കേണ്ട വരുമാനമാണ് സ്വകാര്യ വ്യക്തി കയ്ക്കലാക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...