കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം ; മധ്യപ്രദേശ് പോലീസ് സംഘം വീണ്ടും കേരളത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തില്‍ അന്വേഷണം ഊർജ്ജിതമാക്കാൻ മധ്യപ്രദേശ് പൊലീസ്. കേസന്വേഷണത്തിന്‍റെ ഭാഗമായി മധ്യപ്രദേശ് പോലീസ് വീണ്ടും കേരളത്തിലേക്കെത്തും. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനാണ് മധ്യപ്രദേശ് പോലീസിന്‍റെ നീക്കം. പട്ടികവർഗ കമ്മീഷൻ നിർദ്ദേശപ്രകാരം കേസിൽ പുതിയ വകുപ്പുകൾ ചേർക്കുമെന്നും പോലീസ് പറയുന്നു. കുംഭമേള വൈറൽ താരത്തിന് പ്രായപൂർത്തിയായില്ല എന്നാണ് പട്ടികവർഗ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ മധ്യപ്രദേശ് പോലീസിനോടും കേരള പോലീസിനും നിർദ്ദേശം നൽകിയത്. കമ്മീഷന്റെ നിർദ്ദേശപ്രകാരം ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കമ്മീഷന് മുന്നില്‍ ഹാജരായി. കേസിൽ അന്വേഷണം പൂർത്തിയായി ഇല്ലെന്നാണ് മധ്യപ്രദേശ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചതാണെന്നും വിവാഹത്തിൽ വീഴ്ച ഇല്ലെന്നുമാണ് കേരള പോലീസിന്റെ വാദം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കേരളത്തിൽ എത്തിയെങ്കിലും ഇതിന് സാധിച്ചില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും മധ്യപ്രദേശ് പോലീസ് കമ്മീഷനെ അറിയിച്ചു. ഇരുപോലീസ് സേനകളുടെയും അന്വേഷണത്തിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ്‌ 14 മുതല്‍

0
പത്തനംതിട്ട: സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഓഗസ്റ്റ് 14 മുതല്‍...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...