Wednesday, July 2, 2025 6:21 pm

കുമ്പഴ സംയുക്ത ക്രിസ്‌തുമസ് ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : 52-ാമത് സംയുക്ത ക്രിസ്‌തുമസ് ആഘോഷം വിപുലമായ പരിപാടികളോടുകൂടി നട
ന്നു. കുമ്പഴയിലെ ക്രൈസ്‌തവ ദേവാലയങ്ങളായ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയ കത്തീ ഡ്രൽ, സെന്റ് സൈമൺ ഓർത്തഡോക്‌സ് കത്തീഡ്രൽ, സെൻ്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് എന്നീ ഇടവകകളുടെ പങ്കാളിത്തത്തോടുകൂടിയ ക്രിസ്‌തുമസ് മത്സര റാലി വൈകിട്ട് 7 മണിക്ക് കുമ്പഴ സെന്റ് സൈമൺ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ആരംഭിച്ച് കുമ്പഴയിലെ വിവിധ ഭാഗങ്ങളിൽ കൂടി കടന്നു പോയതിനുശേഷം സംയുക്ത ക്രിസ്‌തുമസ് ആഘോഷ നഗറിൽ പ്രവേശിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ആഘോഷകമ്മറ്റി ചെയർമാൻ റവ.ഫാ. ഷിജു ജോൺ മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ക്രിസ്‌തുമസ് സന്ദേശം നൽകി. സ്വാമി വീതസംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.

പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ആശംസാ പ്രസംഗവും സമ്മാനദാനവും നടത്തി. ചാരിറ്റി ഫണ്ടിന്റെ വിതരണം അഡ്വ. പി. സക്കീർഹുസൈൻ സിർവ്വഹിച്ചു. മത്സരറാലിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും നടത്തി. ആഘോഷകമ്മറ്റി കൺവീനർ തോമസ് മാനുവൽ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ സജു ജോർജ്ജ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ തച്ചൻ എന്ന ബൈബിൾ നാടകവും അരങ്ങേറി. പോൾ വർഗീസ്, റെജി അലക്സാണ്ടർ, എ.വി. തോമസ്, ജോർജ്ജ് തോമസ്, പ്രൊഫ. കെ.എം.സണ്ണി,. കരുണാകരൻ പരുത്യാനിക്കൽ, ജേക്കബ് മാത്യു, .ബിജു വർഗീസ്, നോബി ഏബ്രഹാം, തോമസ് ഏബ്രഹാം, റെജി, സ്റ്റീഫൻ അയ്യനേത്ത്, ജെയിംസ്, തോമസ് ജോഷ്വ, വിനോദ് കോശി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...