കുമ്പഴ : 52-ാമത് സംയുക്ത ക്രിസ്‌തുമസ് ആഘോഷം വിപുലമായ പരിപാടികളോടുകൂടി നട
ന്നു. കുമ്പഴയിലെ ക്രൈസ്‌തവ ദേവാലയങ്ങളായ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയ കത്തീ ഡ്രൽ, സെന്റ് സൈമൺ ഓർത്തഡോക്‌സ് കത്തീഡ്രൽ, സെൻ്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് എന്നീ ഇടവകകളുടെ പങ്കാളിത്തത്തോടുകൂടിയ ക്രിസ്‌തുമസ് മത്സര റാലി വൈകിട്ട് 7 മണിക്ക് കുമ്പഴ സെന്റ് സൈമൺ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ആരംഭിച്ച് കുമ്പഴയിലെ വിവിധ ഭാഗങ്ങളിൽ കൂടി കടന്നു പോയതിനുശേഷം സംയുക്ത ക്രിസ്‌തുമസ് ആഘോഷ നഗറിൽ പ്രവേശിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ആഘോഷകമ്മറ്റി ചെയർമാൻ റവ.ഫാ. ഷിജു ജോൺ മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ക്രിസ്‌തുമസ് സന്ദേശം നൽകി. സ്വാമി വീതസംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.
പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ആശംസാ പ്രസംഗവും സമ്മാനദാനവും നടത്തി. ചാരിറ്റി ഫണ്ടിന്റെ വിതരണം അഡ്വ. പി. സക്കീർഹുസൈൻ സിർവ്വഹിച്ചു. മത്സരറാലിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും നടത്തി. ആഘോഷകമ്മറ്റി കൺവീനർ തോമസ് മാനുവൽ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ സജു ജോർജ്ജ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ തച്ചൻ എന്ന ബൈബിൾ നാടകവും അരങ്ങേറി. പോൾ വർഗീസ്, റെജി അലക്സാണ്ടർ, എ.വി. തോമസ്, ജോർജ്ജ് തോമസ്, പ്രൊഫ. കെ.എം.സണ്ണി,. കരുണാകരൻ പരുത്യാനിക്കൽ, ജേക്കബ് മാത്യു, .ബിജു വർഗീസ്, നോബി ഏബ്രഹാം, തോമസ് ഏബ്രഹാം, റെജി, സ്റ്റീഫൻ അയ്യനേത്ത്, ജെയിംസ്, തോമസ് ജോഷ്വ, വിനോദ് കോശി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.