സാന്റിയാഗോ മാർട്ടിനിൽ നിന്ന് പിടിച്ച മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വിവരങ്ങൾ എടുക്കരുത് ; ഇഡിയോട് നിർദേശങ്ങളുമായി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോട്ടറി വ്യവസായി സാൻറിയാഗോ മാർട്ടിനിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും വിവരങ്ങൾ എടുക്കരുതെന്ന് ഇഡിയോട് സുപ്രീംകോടതി.
മാർട്ടിന്റെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിൻ്റെയും ലാപ്ടോപിൽ നിന്ന് വിവരം ചോർത്തരുതെന്നും പകർത്തരുതെന്നും സുപ്രീംകോടതി നൽകിയ നിർദ്ദേശത്തിലുണ്ട്. സ്വകാര്യത മൗലിക അവകാശമെന്ന വാദം ഉന്നയിച്ചാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. കോടതിയുടെ പരിഗണനയിലുളള പല കേസുകളിലും ഈ ഉത്തരവ് പ്രത്യാഘാതത്തിന് ഇടയാക്കാമെന്നാണ് വിലയിരുത്തൽ. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി വ്യവസായി സാൻ്റിയാഗോ മാർട്ടിന്റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം ഇഡി നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 12.41 കോടി കണ്ടെടുത്തിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. മുംബൈ, ദുബായ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ കണക്കിൽപ്പെടാത്ത പണത്തിന്റെ വൻ നിക്ഷേപം നടത്തിയതിൻ്റെ രേഖകൾ കണ്ടെത്തിയെന്നായിരുന്നു ഇഡിയുടെ അവകാശവാദം. റെയ്‌ഡിനെ തുടർന്ന് സാന്റിയാഗോ മാർട്ടിൻ്റെ 6.42 കോടിയുടെ സ്ഥിര നിക്ഷേപവും മരവിപ്പിച്ചു. ഈ റെഡിയിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...