Monday, May 13, 2024 1:23 am

കുമ്പഴ മാസ്റ്റര്‍ പ്ലാന്‍ വിശദമായ ചര്‍ച്ച വേണം : അഡ്വ. എ. സുരേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നഗരസഭ കുമ്പഴയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാസ്റ്റര്‍ പ്ലാനില്‍ വിശദമായ ചര്‍ച്ച വേണമെന്ന് മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ് കുമാര്‍ പറഞ്ഞു. ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത് അശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാനാണ്. വിസ്തൃതി വളരെ കുറവുള്ള കുമ്പഴ പ്രദേശത്തെ വികസനത്തെ തടയുന്നതും തദ്ദേശ വാസികള്‍ക്ക് ഭാവിയില്‍ ജീവിതം ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് മാസ്റ്റര്‍ പ്ലാന്‍. ഈ മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നാല്‍ സ്കൂള്‍ കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും പൊളിക്കേണ്ടതായി വരും. ആരാധനാലയങ്ങളെ ഇത് ബാധിക്കും. നിലവിലുള്ള റോഡില്‍ നിന്ന് 30 മീറ്റര്‍ അകലെ വരെ ഒരു നിര്‍മ്മാണ പ്രവര്‍ത്തിയും ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കും.

കുമ്പഴ പോലുള്ള പ്രദേശത്ത് ആവശ്യത്തിലധികം റോഡുകള്‍ നിര്‍മ്മിക്കണമെന്ന് മാസ്റ്റര്‍ പ്ലാനില്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. നഗരസഭാ കൗണ്‍സിലര്‍മാരോട് ഇക്കാര്യം മറച്ചുവെച്ച് വിശദമായ ചര്‍ച്ച നടത്താതെയാണ് മാസ്റ്റര്‍ പ്ലാന്‍ ഗസറ്റില്‍ പരസ്യപ്പെടുത്തിയത്. ജില്ലാ പ്ലാനിംഗ് ഓഫീസിലെ ഉദ്യോഗസ്ഥരും ഇതൊന്നും കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ ചൂണ്ടിക്കാട്ടിയില്ല. വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ ഉണ്ടാവണം. മാസ്റ്റര്‍ പ്ലാനിലെ വിഷയം മുടിയിഴകിറി ചര്‍ച്ച ചെയ്ത് നടപ്പിലാക്കിയില്ലെങ്കില്‍ ദൂരവ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും അഡ്വ. എ. സുരേഷ് കുമാര്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരമന അഖിൽ കൊലപാതകം : മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ

0
തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം...

പാലക്കാട് ഡിവിഷന്‍ അടച്ചുപൂട്ടല്‍ ; തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് അബ്ദു റഹിമാന്‍

0
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ മന്ത്രാലയം...

ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ

0
എറണാകുളം: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക...

സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം : നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

0
മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന...