ആനിക്കാട്ടിലമ്മ ശിവപാർവതീക്ഷേത്രത്തിലെ കുംഭപ്പൂര പൊങ്കാല ഉത്സവം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആനിക്കാട്ടിലമ്മ ശിവപാർവതീക്ഷേത്രത്തിലെ കുംഭപ്പൂര പൊങ്കാല ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് 7.45-ന് മുൻ ഗവർണർ കുമ്മനം രാജശേഖരൻ തിരുവരങ്ങ് ഉദ്‌ഘാടനംചെയ്യും. 8.30-ന് കൊച്ചിൻ നവദർശൻ ഗാനമേള നടത്തും. മാർച്ച് ഏഴ് വൈകിട്ട് ഏഴിന് ആനിക്കാട് ശിവപാർവതി ബാലഗോകുലം കലാപരിപാടികൾ നടത്തും. 7.30-ന് തിരുവാതിര, എട്ടിന് ഡാൻസ്, ഒൻപതിന് കരോക്കെ ഗാനമേള എന്നിവയുമുണ്ട്. എട്ടിന് രാവിലെ 8.30-ന് ദേവീമഹാത്മ്യ പാരായണം, രാത്രി ഏഴിന് ഡാൻസ്, 8.30-ന് സംഗീതപരിപാടി, ഒൻപതിന് രാവിലെ 11-ന് ഉത്സവബലി ദർശനം, രാത്രി 8.30-ന് തിരുവനന്തപുരം ആവണിയുടെ ബാലെ, 10-ന് രാവിലെ 11.30-ന് ഉത്സവബലിദർശനം, രാത്രി ഏഴിന് പിന്നൽ തിരുവാതിര, എട്ടിന് ഭജന, 8.30-ന് കാവടി ഹിഡുംബൻപൂജ എന്നിവ നടക്കും.

11-ന് രാവിലെ 8.30-ന് നാരായണീയ പാരായണം, 11-ന് കാവിൽ നൂറുംപാലും, വൈകിട്ട് ഏഴിന് തിരുവാതിര, 7.30-ന് കൊച്ചുമോൻ ആനിക്കാടിന്റെ സംഗീതാർച്ചന, രാത്രി 9.30-ന് കാവടിവിളക്ക്, 12-ന് രാവിലെ ഒൻപതിന് കാവടിയാട്ടം, രാത്രി പത്തിന് പള്ളിവേട്ട എന്നിവ നടക്കും.13-ന് രാവിലെ ഒൻപതിന് പൊങ്കാല തുടങ്ങും. സിനിമാനടി അനുശ്രീ ഉദ്‌ഘാടനംചെയ്യും. പത്തിന് ഭക്തിഗാനസുധ തുടങ്ങും. 12-ന് പൊങ്കാലസദ്യ നടക്കും. വൈകിട്ട് ഏഴിന് ആറാട്ട്, രാത്രി 11.30-ന് കളമെഴുതി പാട്ട് എന്നിവ നടക്കും. എ.വി.രാജേഷ് (പ്രസിഡന്റ്), ആർ.സുരേഷ്‌കുമാർ (രക്ഷാധികാരി), എൻ.ടി.സുനിൽകുമാർ (സെക്രട്ടറി) എന്നിവർ നയിക്കുന്ന കമ്മിറ്റിയുെട നേതൃത്വത്തിലാണ് ഉത്സവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....