തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഹര്‍ജി ഫയൽ ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സര്‍ക്കാര്‍ സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജിയിൽ എതിര്‍ കക്ഷിയാകാനാണ് കുമ്മനത്തിന്റെ തീരുമാനം. കേരളത്തിന്റെ ഹർജിയിൽ എതിർ കക്ഷിയാവാൻ കുമ്മനം രാജശേഖരൻ സുപ്രീംകോടതിയിൽ ഹർജി നല്കി. കേസിനായുള്ള ചെലവ് മന്ത്രിമാരിൽ നിന്ന് ഈടാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ വലിയ വിമര്‍ശനമാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. നിയമപരമായി സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനെന്ന നിലയിൽ തന്നെ അറിക്കാത്ത സര്‍ക്കാരിന്റെ നടപടിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തിയിട്ടുണ്ട്.