‘സിപിഐഎമ്മുമായി ബിജെപിക്ക് രഹസ്യധാരണയില്ല’ ; ആർ. ബാലശങ്കറിന്റെ ആരോപണം തള്ളി കുമ്മനം രാജശേഖരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആർ. ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. തിരുവനന്തപുരത്ത് ബിജെപി വോട്ടിൽ പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ ജയിച്ചപ്പോൾ തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ആരുമായും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. പലരും പല അഭിപ്രായങ്ങളും പറയും. അതൊന്നും ബിജെപിയുടെ അഭിപ്രായമല്ലെന്നും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ആർ ബാലശങ്കർ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിൽ നിന്ന് തന്നെ ബോധപൂർവമാണ് ഒഴിവാക്കിയതെന്നും സീറ്റ് നിഷേധിച്ചത് ബിജെപി- സിപിഐഎം ധാരണയെ തുടർന്നാണെന്നുമായിരുന്നു ബാലശങ്കറിന്റെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...