സംസ്ഥാനത്തെ വനവാസി മേഖലകളിലെ ആരോഗ്യരംഗത്ത് പൊളിച്ചെഴുത്ത് അനിവാര്യo : കുമ്മനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സംസ്ഥാനത്തെ വനവാസി മേഖലകളിലെ ആരോഗ്യരംഗത്ത് പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. അട്ടപ്പാടിയിലെ വിവിധ വനവാസി ഊരുകളും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മകനിലപാടാണ് കൈക്കൊള്ളുന്നത്. 50 കിടക്കകള്‍ മാത്രമുള്ള ആശുപത്രിയില്‍ യാതൊരുവിധ പശ്ചാത്തല സൗകര്യവുമില്ല. ഇവിടെ വരുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന നടപടി മാത്രമാണ് നടക്കുന്നത്. ആശുപത്രിയുടെ പേരില്‍ നടക്കുന്ന തീവെട്ടിക്കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.

ജീവനക്കാര്‍ നടത്തുന്ന തട്ടിപ്പില്‍ ശരിയായ രീതിയിലുള്ള അന്വേഷണം നടക്കുന്നില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയുമില്ല. നവജാത ശിശുക്കളുടെ മരണം അട്ടപ്പാടിയില്‍ നിത്യസംഭവമാണ്. രണ്ടാമത്തെ ഇടുതസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആറോളം നവജാതശിശുക്കളാണ് ആരോഗ്യരംഗത്തെ പോരായ്മമൂലം മരിച്ചത്. അന്വേഷണം നടക്കുമെന്നുള്ള പ്രഖ്യാപനമല്ലാതെ മറ്റൊന്നുമില്ല.

ആശുപത്രി വികസനത്തിനായി അനുവദിക്കുന്ന തുക യഥാര്‍ത്ഥ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി. വീടുനിര്‍മാണം, റോഡ്, കുടിവെള്ളം എന്നിവയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തുന്നത്. മിക്ക ഊരുകളിലും കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ്. മിക്കയിടത്തും ജലസേചനസൗകര്യവുമില്ല. ഭരണാധികാരികളുടെ ഉദാസീനതയാണ് ഇതിനുകാരണമെന്ന് കുമ്മനം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷംഅട്ടപ്പാടിയിലെ ഊരുകളുടെ വികസനത്തിനായി ചെലവഴിച്ച തുക നഗരങ്ങളില്‍ പോലും ഉണ്ടായിട്ടില്ല. ഇതിന്റെ പേരില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് ഉദാഹരണസഹിതം അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടാവുമ്ബോള്‍ നടക്കുന്ന മന്ത്രിമാരുടെ സന്ദര്‍ശനവും പ്രഖ്യാപനവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനവാസികളുടെ ഭൂമി സംബന്ധിച്ച്‌ വിശദപഠനം നടത്തി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, പാര്‍ട്ടി വക്താവ് കെ.വി.എസ്. ഹരിദാസ്, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ, ജനറല്‍ സെക്രട്ടറി കെ.പ്രമോദ് കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ബി.മനോജ്, മണ്ഡലം പ്രസിഡന്റ് ധര്‍മരാജന്‍, ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലങ്കോട്, മലമ്പുഴ എന്നിവിടങ്ങളിലെ വനവാസി ഊരുകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...