കോട്ടയത്ത് മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസില്‍ കാമുകിയടക്കം 4 പേര്‍ കുറ്റക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയo : മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസില്‍ കാമുകിയും ക്വട്ടേഷന്‍ സംഘാംഗങ്ങളായ 3 പേരും കുറ്റക്കാരാണെന്ന് കോടതി. ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്ബില്‍ ലെനീഷ്(31)നെകൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ ഏഴിന് വിധിക്കും.

ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല (44), ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യന്‍ (28), ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേല്‍ രമേശന്‍ (ജൂഡോ രമേശന്‍, 28) എന്നിവരെയാണു കുറ്റക്കാരെന്നു കോടതി വിധിച്ചത്.

2013 നവംബര്‍ 23ന് രാവിലെ 11നാണ് കേസിസാസ്പദമായ സംഭവം. എസ്‌എച്ച്‌ മൗണ്ടിനു സമീപം ശ്രീകല നടത്തുന്ന നവീന്‍ ഹോം നഴ്സിങ് സ്ഥാപനത്തിലായിരുന്നു കൊലപാതകം. ലെനീഷിനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് കണ്ടെത്തി. 25,000 രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. ക്രൂരമായ മര്‍ദേനമേറ്റ് ലെനീഷ് മരിച്ചു.

മൃതദേഹം ചാക്കിലാക്കി പാമ്പാടി കുന്നേപ്പാലത്തു റോഡരികിലെ റബര്‍ത്തോട്ടത്തില്‍ തള്ളി. കാഞ്ഞിരപ്പള്ളി മുന്‍ ഡിവൈഎസ്പി എസ്.സുരേഷ് കുമാര്‍, പാമ്പാടി മുന്‍ ഇന്‍സ്പെക്ടര്‍ സാജു കെ.വര്‍ഗീസ്, മുന്‍ എസ്‌ഐ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിബി സുജയമ്മയാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...