ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി പാർട്ടി ചുമതലകൾ ഏറ്റെടുത്ത എല്ലാ ഭാരവാഹികളെയും അഭിനന്ദിക്കുന്നതായി മോദി എക്സിൽ കുറിച്ചു. സംഘടനാ മികവും അനുഭവ പരിചയവും ഊർജ്ജസ്വലതയും ജനകീയ അടിത്തറയുമുള്ള മികച്ചൊരു നിരയാണ് പുതിയതായി നിലവിൽ വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി തൻ്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുജന സേവനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പുതിയ ഭാരവാഹികൾക്ക് സാധിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ഈ പുതിയ നേതൃനിര തികഞ്ഞ സമർപ്പണത്തോടെ നേതൃത്വം നൽകുമെന്നും അദ്ദേഹം തൻ്റെ ആശംസാ കുറിപ്പിൽ പറഞ്ഞു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിനും ആശംസകൾ നേർന്നു. പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശത്തിൽ അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഈ നിര സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഓരോ അംഗവും രാഷ്ട്രനിർമ്മാണത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...