കുമ്മനത്തോടുള്ള ബഹുമാനം കൊണ്ടാണ് പണം നല്‍കിയത് ; വീണ്ടും കുരുക്കായി പരാതിക്കാരന്റെ മൊഴി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ നല്‍കിയ പരാതിയില്‍  ആവര്‍ത്തിച്ച്‌ മൊഴി. പരാതിക്കാരനായ ഹരികൃഷ്ണന്‍ നല്‍കിയ മൊഴിയിലാണ് കുമ്മനത്തെ കുറിച്ച്‌ ആരോപണം ആവര്‍ത്തിച്ചത്. കുമ്മനത്തോടുള്ള ബഹുമാനം കൊണ്ടാണ് പണം നല്‍കിയതെന്നാണ് മൊഴി നല്‍കിയത്.

കുമ്മനത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ പ്രവീണിനെ കണ്ടതെന്നും മികച്ച സംരംഭമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടെന്നും ഹരികൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2018 ഫെബ്രുവരിയില്‍ തന്റെ വീട്ടിലെത്തിയ പ്രവീണ്‍ കുമ്മനത്തിന്റെ പിഎ ആണെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.

തന്റെ സുഹൃത്ത് വിജയന്‍ തുടങ്ങുന്ന കമ്പിനിയില്‍ പണം നിക്ഷേപിക്കണമെന്ന് പ്രവീണ്‍ ആവശ്യപ്പെട്ടു. ഹരികൃഷ്ണന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പ്രവീണും കൊല്ലങ്ങോട് സ്വദേശി വിജയനും കമ്പിനി ജീവനക്കാരന്‍ സേവ്യറും ചേര്‍ന്ന് ഉല്‍പന്നങ്ങള്‍ കാണിച്ച്‌ തന്നെ വിശ്വസിപ്പിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്. അതേസമയം കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്.

2018 ഒക്ടോബര്‍ 20 മുതല്‍ 2020 ജനുവരി 14 വരെയുള്ള സമയത്ത് പലപ്പോഴായി 30.75 ലക്ഷം രൂപ പ്രവീണും കൂട്ടരും വാങ്ങി. പങ്കാളിത്തം വ്യക്തമാക്കുന്ന രേഖകളോ പണമോ ലഭിക്കാതായതോടെയാണ് താന്‍ നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും ഹരികൃഷ്ണന്‍ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 12ന് പത്തനംതിട്ടാ ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതി ആറന്മുള പോലിസിന് കൈമാറി. ബുധനാഴ്ച്ച വാദിയെ വിളിച്ചുവരുത്തി എഴുതി വാങ്ങിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ നാലാം പ്രതിയാണ് മിസോറാം മുന്‍ ഗവര്‍ണര്‍. മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് പ്രവീണ്‍ ഒന്നാം പ്രതി. സ്ഥാപനം തുടങ്ങുന്നയാളായി ഹരികൃഷ്ണന്റെ മുമ്പിലെത്തിയ വിജയന്‍ രണ്ടാം പ്രതിയും ഇയാളുടെ മാനേജര്‍ സേവ്യര്‍ മൂന്നാം പ്രതിയുമാണ്. ബിജെപിയുടെ എന്‍ആര്‍ഐ സെല്‍ കണ്‍വീനറായിരുന്ന ഹരികുമാര്‍ അഞ്ചാം പ്രതി. രണ്ടാം പ്രതി വിജയന്റെ ഭാര്യയും മക്കളും പ്രതിപ്പട്ടികയിലുണ്ട്. ഐപിസി 406, 420, 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...