വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഭാരപരിശോധനാ ഫലം തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഭാരപരിശോധനാ ഫലം തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. പാലം തുറന്നു കൊടുക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തിയത്. രണ്ട് ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.

ഇന്നലെ രാത്രിയോടെയാണ് ഭാരപരിശോധനാ നടപടികള്‍ പൂര്‍ത്തിയായത്. മെറ്റലും മണലും നിറച്ച ലോറികള്‍ പല തവണ പാലത്തില്‍ നിര്‍ത്തിയിട്ടാണ് പരിശോധനയുടെ ആദ്യഘട്ടം നടത്തിയത്. 24 മണിക്കൂര്‍ ഇതിന്റെ ഭാഗമായി വാഹനങ്ങള്‍ പാലത്തില്‍ നിര്‍ത്തിയിട്ടു. വൈറ്റില പാലത്തില്‍ 126 ടണ്ണും കുണ്ടന്നൂരില്‍ 160 ടണ്ണുമാണ് ഭാരം കയറ്റിയത്. തുടര്‍ന്ന് രണ്ട് പാലങ്ങളിലെയും ഭാരം ഇറക്കിയതിന് ശേഷം 24 മണിക്കൂര്‍ നിരീക്ഷണവും നടത്തി. ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ മൂന്നംഗങ്ങള്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. ഭാര പരിശോധനാഫലം തൃപ്തികരമായതിനാല്‍ ഉടന്‍ ഉദ്ഘാടനം ഉണ്ടാകാമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...