Friday, July 4, 2025 8:36 pm

കുണ്ടറ ബോംബേറിൽ കുറ്റപത്രം : ഇ.എം.സി.സി ഡയറക്‌ടർ ഉൾപ്പെടെ നാലു പ്രതികൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കഴിഞ്ഞ നിയമസഭ വോട്ടെടുപ്പ് ദിനത്തില്‍ കുണ്ടറയില്‍ ഡി.എസ്‌.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ഷിജു എം. വര്‍ഗീസിന്‍റെ കാറിന് നേരെ പെട്രോള്‍ ബോംബേറുണ്ടായ സംഭവം ആസൂത്രണം ചെയ്‌ത‌ കേസില്‍ അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ പെട്ട കമ്പനിയായ ഇ.എം.സി.സിയുടെ ഡയറക്‌ടര്‍ ആയിരുന്ന ഷിജു വര്‍ഗീസ്‌ ഉള്‍പ്പെടെ നാലുപേരെ പ്രതികളാക്കിയാണ് ആക്രമണനാടകം ആസൂത്രണം ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കൊട്ടാരക്കര ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ് രണ്ടാം കോടതിയില്‍ ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാറിന്‍റെ നേതൃത്വത്തിലെ അന്വേഷണസംഘമാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഷിജു നാലാം പ്രതിയാണ്‌. തിരുവനന്തപുരം സ്വദേശികളായ വിനുകുമാര്‍, കൃഷ്ണകുമാര്‍, പാലക്കാട്‌ സ്വദേശി ശ്രീകാന്ത്‌ എന്നിവരാണ്‌ ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍.

ആഴക്കടല്‍ വിവാദം കത്തിനില്‍ക്കെ ഡെമോക്രാറ്റിക്‌ സോഷ്യല്‍ ജസ്‌റ്റിസ്‌ പാര്‍ട്ടിയുടെ കുണ്ടറയിലെ സ്ഥാനാര്‍ഥിയായെത്തിയ ഷിജു എം. വര്‍ഗീസിന്‍റെ കാറിന് നേരെ തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ച ‘പെട്രോള്‍ ബോംബ്‌’ ആക്രമണമുണ്ടായി എന്നാണ് ആദ്യം പരാതിവന്നത്. എന്നാല്‍, എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി ജെ. മേഴ്‌സിക്കുട്ടിയമ്മയെ അപകീര്‍ത്തിപ്പെടുത്തി പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഷിജു എം. വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ സംഭവം ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഷിജുവിനെയും സംഘത്തിനെയും അറസ്റ്റ് ചെയ്തു. കണ്ണനല്ലൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ചാത്തന്നൂര്‍ എ.സി.പി നിസാമുദ്ദീന്‍, ഗോപകുമാര്‍ എന്നിവര്‍ക്കായിരുന്നു വിവിധ ഘട്ടങ്ങളില്‍ അന്വേഷണചുമതല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...