സാമ്പത്തിക ബുദ്ധിമുട്ട് ; ദമ്പതികള്‍ വിഷം കഴിച്ചു – ഭാര്യ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ദമ്പതികള്‍ വിഷം കഴിച്ചു. വിരമിച്ച കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും ആണ് വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്‌. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഭാര്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ നന്ദകുമാറിന്‍റെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും വീടീനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ വാതില്‍ പൊളിച്ചാണ് ഇരുവരെയും പുറത്ത് എടുത്തത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും അവശ നിലയിലായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ആനന്ദവല്ലി അശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. നന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...