പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വൈരാഗ്യത്തില്‍ മകന്‍ വീട് അടിച്ചുതകര്‍ത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വൈരാഗ്യത്തില്‍ മകന്‍ വീട് അടിച്ചുതകര്‍ത്തതായി പരാതി. കാട്ടാക്കട സ്വദേശി മനോഹരനാണ് മകന്‍ സനല്‍കുമാറിനും സുഹൃത്തുക്കള്‍ക്കും എതിരെ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞദിവസമായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും 45000 രൂപ അപഹരിക്കുകയും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെയും മോഷ്ടിച്ചുവെന്നും മനോഹരന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകന്‍ ആക്രമണം നടത്തിയതെന്നാണ് മനോഹരന്റെ പരാതിയില്‍ പറയുന്നത്.

ഭാര്യ മരിച്ചതിന് ശേഷം മനോഹരന്‍ ഒറ്റയ്ക്കാണ് താമസം. മകനും മകള്‍ക്കും പാരമ്പര്യമായി നല്‍കാനുള്ള സ്വത്തുക്കളെല്ലാം അദ്ദേഹം നേരത്തെ തന്നെ വീതിച്ചുനല്‍കിയിരുന്നു. നിലവില്‍ താമസിക്കുന്ന വീടും സ്ഥലവും താന്‍ ഒറ്റയ്ക്ക് അധ്വാനിച്ചുണ്ടാക്കിയതാണെന്നാണ് മനോഹരന്‍ പറയുന്നത്. ഭാര്യ മരിച്ചതോടെ തന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ലെന്നും അതിനാലാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതെന്നും മനോഹരന്‍ പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് മകനും മറ്റുനാലുപേരും വീട്ടില്‍ കയറി അക്രമം അഴിച്ചുവിട്ടതെന്നുമാണ് പരാതി. മനോഹരന്റെ പരാതിയില്‍ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...