മയക്കുമരുന്ന് സംഘത്തിനെതിരെ പരാതി നൽകിയതിന് പിതാവിനെയും മകനെയും ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : മയക്കുമരുന്നു സംഘത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന പിതാവിനെയും മകനെയും ആക്രമിച്ചതായി പരാതി. മേവറം മണ്ണാണിക്കുളം തെക്കേതുണ്ടില്‍ കമറുദ്ദീന്‍ (39), മകന്‍ മുഹമ്മദ് അലി (14) എന്നിവരാണ് ആക്രമണത്തിനിരയായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

മണ്ണാണിക്കുളത്തിനടുത്തുള്ള തൈക്കാവില്‍ നമസ്കാരം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് വരവേ വഴിയില്‍ കാത്തുനിന്ന നാലംഗ സംഘത്തിലെ രണ്ടുപേരാണ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന മുഹമ്മദ് അലിയെ തള്ളി താഴെയിട്ടശേഷം ക്രൂരമായി ആക്രമിക്കുകയായിരുന്നു. കമറുദ്ദീന്‍റെ മൂക്ക് ഇടിച്ചു പൊട്ടിച്ചു. സംഘത്തില്‍പെട്ട രണ്ടുപേര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്നും കമറുദ്ദീന്‍ പറഞ്ഞു.

സ്ഥലത്ത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ പരിസരവാസികള്‍ക്ക് അടുക്കാനായില്ല. പരിക്കേറ്റ ഇരുവരെയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഇരവിപുരം പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമികളെ കണ്ടെത്താനായില്ല. ഇവരുടെ വീടിനടുത്തെ പണിതീരാത്ത വീട് കേന്ദ്രീകരിച്ച്‌ മയക്കുമരുന്നു സംഘങ്ങള്‍ ശല്യമായപ്പോള്‍ കമറുദ്ദീന്‍ ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്‍റെ ഇടപെടല്‍ മൂലം സംഘങ്ങളുടെ ശല്യം ഇല്ലാതാകുകയും ചെയ്തു. അടുത്തിടെ വീണ്ടും സജീവമായ സംഘം വധഭീഷണിയുമായി രംഗത്തെത്തിയിരുന്നതായി കമറുദ്ദീന്‍ പറയുന്നു. ഇരവിപുരം എസ്.എച്ച്‌.ഒയുടെ നേതൃത്വത്തില്‍ ആക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...