അമ്മയെയും രണ്ട് പെൺമക്കളെയും ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നഗരത്തില്‍ അമ്മയെയും രണ്ട് പെണ്‍മക്കളെയും ഫ്ളാറ്റില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഫ്ളാറ്റില്‍ നിന്നും പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. വസന്ത് വിഹാര്‍ സ്വദേശിനി മഞ്ജു ശ്രീവാസ്‌തവ (55) മക്കളായ അന്‍ഷിക, അങ്കു എന്നിവരാണ് മരിച്ചത്.

ഇവരുടെ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നും തുറക്കുന്നില്ലെന്നും ഇന്ന് രാവിലെ എട്ടരയോടെ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ മുറിയിലെ കിടക്കയില്‍ മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫ്ളാറ്റില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് ഞെട്ടിക്കുന്നതായിരുന്നു. മുറിയില്‍ കടക്കുന്നവര്‍‌ക്കുള്ള നിര്‍ദേശങ്ങളായിരുന്നു അതില്‍ നല്‍കിയിരുന്നത്.

‘മാരകമായ വാതകം. ഉള്ളിലെ കാര്‍ബണ്‍ മോണോക്‌സൈഡ് കത്തുന്നതാണ്. ദയവായി ഫാന്‍ ഓണ്‍ ചെയ്ത് ജനല്‍ തുറന്നിട്ട് മുറിയില്‍ വായുസഞ്ചാരമുണ്ടാക്കുക. തീപ്പെട്ടിയോ മെഴുകുതിരിയോ കത്തിക്കരുത്. കര്‍ട്ടന്‍ നീക്കുമ്പോള്‍ ശ്രദ്ധിക്കുക. ശ്വസിക്കരുത്’- എന്നിങ്ങനെയായിരുന്നു ഇംഗ്ളീഷില്‍ എഴുതിയ കുറിപ്പിലെ നിര്‍ദേശങ്ങള്‍.

വീട്ടിലെ എല്ലാ വാതിലുകളും ജനലുകളും വായു പുറത്തുകടക്കാതിരിക്കാന്‍ പോളിത്തീന്‍ ഉപയോഗിച്ച്‌ ഭദ്രമായി അടച്ചുപൂട്ടിയിരുന്നു. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താണ് ഇവ വരുത്തിയതെന്ന് കണ്ടെത്തി. പാചക വാതക സിലിണ്ടറും തുറന്നിട്ടിരുന്നു. കല്‍ക്കരിയും മുറിയില്‍ കത്തിച്ചുവെച്ചിരുന്നു. കല്‍ക്കരി തീയും വായുസഞ്ചാരമില്ലാത്തതും മുറിയില്‍ വിഷാംശമുള്ള കാര്‍ബണ്‍ മോണോക്സൈഡ് അടിഞ്ഞുകൂടുന്നതിന് കാരണമായെന്നും ഇതാകാം മൂവരുടെയും മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

മഞ്ജുവിന്റെ ഭര്‍ത്താവ് ഉമേഷ് ചന്ദ്ര ശ്രീവാസ്‌തവ കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഇതിനുശേഷം കുടുംബം അസ്വസ്ഥരായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. മഞ്ജുവിന് അടുത്തിടെ സുഖമില്ലാതാവുകയും കിടപ്പിലാവുകയും ചെയ്തിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...

സിജെപി വിദ്യാർഥി പ്രതിഷേധം ; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

0
ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ...

നിപ : രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

0
കോഴിക്കോട് : നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ...