മുന്നണി മാറ്റം അജണ്ടയിലില്ല ; ഇ.പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടി. മുന്നണിമാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇപ്പോഴില്ല. ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിനെ തള്ളിപ്പറഞ്ഞാൽ ലീഗിനെ സ്വീകരിക്കാമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വര്‍ഗീയ ചേരിതിരിവിന് തടയിടാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ലീഗിന്റെ ശത്രുക്കളാണ്. എസ്‍ഡിപിഐ ലീഗിന്റെ ആജന്മശത്രുക്കളാണ്. ലീഗിന്റെ ഇടംപിടിക്കാനാണ് അത്തരക്കാര്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസിനെ തള്ളിപ്പറഞ്ഞാൽ ലീഗിനെ സ്വീകരിക്കാമെന്നായിരുന്നു ഇ.പി ജയരാജന്‍ പറഞ്ഞത്. പ്രതീക്ഷിക്കാത്ത പലരും എൽഡിഎഫിലേക്ക് വരും. എസ്ഡിപിഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോൾ പറയാനാവില്ല. അത് തെരഞ്ഞെടുപ്പ് കാലത്ത് എടുക്കേണ്ട തീരുമാനമാണ്. എൽഡിഎഫ് നയം അംഗീകരിച്ചാൽ പി.ജെ കുര്യനെയും സ്വീകരിക്കും. മാണി സി കാപ്പൻ തിരികെ വന്നാലും സഹകരിപ്പിക്കും. ആർഎസ്പി പുനർവിചിന്തനം നടത്തണമെന്നും ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....