കോന്നി : തണ്ണിത്തോട് മൂഴി കുംഭ തിരുവാതിര മഹോത്സവം നടന്നു. മാർച്ച് നാലിന് രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച മഹോത്സവം പ്രഭാതഭേരി, ഹരിനാമ കീർത്തനം, താമ്പൂല സമർപ്പണം, ഭാഗവത പാരായണം, അന്നദാനം എന്നിവയ്ക്ക് ശേഷം ദീപാരാധനയോടെ സമാപിച്ചു. തുടർന്ന് ഇന്ന് പുലർച്ചെ നാലിന് തിരുക്കൊടിയും വഹിച്ച് കോട്ടകയറ്റം, പ്രഭാത ഭേരി, ഹരിനാമ കീർത്തനം, താമ്പൂല സമർപ്പണം എന്നിവയും നടന്നു. തുടർന്ന് നടന്ന പടേനിക്ക് നൂറനാട് കോതാംഞ്ചേരി ഊരാളിമാടം ഊരാളി അജീഷ് നേതൃത്വം നൽകി. തുടർന്ന് ഭാഗവത പാരായണം, അഖില കേരള വിശ്വകർമ്മ മഹാസഭ 874 ാം നമ്പർ തണ്ണിത്തോട് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ അന്നദാനം എന്നിവയ്ക്ക് ശേഷം താലപ്പൊലി, മുത്തുക്കുട, ശിങ്കാരിമേളം, തെയ്യം, കൊട്ടക്കാവടി, അമ്മൻകുടം എന്നിവയുടെ അകമ്പടിയോടുകൂടി തണ്ണിത്തോട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര തണ്ണിത്തോട് മൂഴി ഗുരുമന്ദിരത്തിൽ എത്തിയതിന് ശേഷം മലനടയിൽ സമാപിച്ചു. വൈകിട്ട് ആറരയോടെ നടന്ന ദീപാരാധനക്ക് ശേഷം ചടങ്ങുകൾ സമാപിച്ചു.
കുഞ്ഞിനാകുഴി കോട്ട മലനടയിൽ കുംഭ തിരുവാതിര മഹോത്സവം നടന്നു
RECENT NEWS
Advertisment