ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തണം : കുഞ്ഞു കോശി പോൾ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കേരളത്തിലെ ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തണമെന്ന് കേരളാ കോൺഗ്രസ്സ് ഉന്നതാധികാര സമിതിയംഗം കുഞ്ഞു കോശി പോൾ പറഞ്ഞു. രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിഷ്ക്കാര നടപടികൾ തൊഴിലാളികളുടെ അവകാശങ്ങളെ ഹനിച്ചു കൊണ്ടാവരുതെന്നും എഴുത്തുകാരുടെ സമരത്തിന് പിന്തുണ നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആധാരം എഴുത്ത് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സബ്ബ് രജിസ്ട്രാർ ഓഫീസ് പടിക്കൽ നടത്തിയ പണിമുടക്കും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധാരം എഴുത്ത് അസോസിയഷൻ ജില്ലാ കൗൺസിലംഗം എം.ആർ.രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഇല്യാസ് വായ്പ്പൂര് സ്വാഗതം പറഞ്ഞു.

യൂണിറ്റ് സെക്രട്ടറി മറിയാമ്മ തോമസ്, അസീസ് റാവുത്തർ, വാസുക്കുട്ടൻ നായർ, നവാസ് ഖാൻ , തോമസ് ഏബ്രഹാം, പി.വി. മാത്യു, ഗോപാലകൃഷ്ണക്കുറുപ്പ്, രാജമോഹനൻ നായർ, വിനോദ് കുമാർ , റ്റി.ജി.സോമൻ, കെ.പി.മുഹമ്മദ് ഹബീബ്, ഒ എൻ ഹരിദാസ്, വി.എസ്. വിനോദ്, വി.കെ.രാജശേഖരൻ, കൊച്ചുകുഞ്ഞ് ,
ജയശ്രീ.സി.റ്റി. മറിയാമ്മ വി.പി, ജയ്സമ്മ, മിനിമോൾ , സാബു , തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...