Friday, April 26, 2024 8:36 am

കു​ന്നം​കു​ളം ആം​ബു​ല​ൻ​സ് അ​പ​ക​ടം ; മാ​താ​പി​താ​ക്ക​ൾ യാ​ത്ര​യാ​യി; ഒ​ന്ന​ര വ​യ​സ്സുകാ​ര​ൻ ഇ​നി ത​നി​ച്ച്

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം: ചൊ​വ്വ​ന്നൂ​ർ പ​ന്ത​ല്ലൂ​രി​ൽ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് മ​രിച്ച ചാ​വ​ക്കാ​ട് ബ്ലാ​ങ്ങാ​ട് ഇ​ള​യേ​ട​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ ഫ​ദ​ലു​ൽ ആ​ബി​ദ്, ഭാ​ര്യ ഫെ​മി​ന എ​ന്നി​വ​രു​ടെ വി​യോ​ഗ​ത്തോ​ടെ ത​നി​ച്ചാ​യ​ത് ഒ​ന്ന​ര വ​യ​സ്സുകാ​ര​ൻ മ​ക​ൻ ഐ​സി. ദു​ബൈ​യി​ൽ ജോ​ലി​യു​ള്ള ആ​ബി​ദ്, ഭാ​ര്യ​ക്ക് പ​നി ശ​ക്ത​മാ​യി ന്യൂ​മോ​ണി​യ ആ​യ​തോ​ടെ ചി​കി​ത്സ​ക്ക് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. നാ​ട്ടി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. പ​ത്ത് ദി​വ​സ​ത്തെ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത് ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു.

ബ്ലാ​ങ്ങാ​ടു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​കും മു​മ്പേ ഭാ​ര്യ മാ​താ​വി​നെ കാ​ണാ​ൻ മ​ര​ത്തം​കോ​ട് എ​ത്തു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന ദ​മ്പ​തി​ക​ൾ മൂ​ന്നു മാ​സം മു​മ്പ് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. മ​ഴ​യ​ത്തു​ള്ള അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങാ​ണ് ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്നും മൂ​ന്നു പേ​രു​ടെ ജീ​വ​ൻ പൊ​ലി​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ട​തു വ​ശം ചേ​ർ​ന്ന് പോ​കേ​ണ്ട വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് വ​ല​തു​വ​ശ​ത്ത് റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച ഗെ​യി​ൽ വാ​ത​ക പൈ​പ്പ് സ​ർ​വ്വേ ക​ല്ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ല്ല് സ​മീ​പ​ത്തെ മ​തി​ൽ കെ​ട്ടി​യ വീ​ടി​ന് മു​റ്റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണു.

സ​മീ​പ​ത്തെ ര​ണ്ട് കാ​റ്റാ​ടി മ​ര​ത്തി​ൽ ഇ​ടി​ച്ച് ര​ണ്ട് ത​വ​ണ മ​റി​ഞ്ഞ വാ​ഹ​നം ഇ​ട​തു വ​ശ​ത്തെ മ​റ്റൊ​രു മ​ര​ത്തി​ൽ ഇ​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം നി​റു​ത്താ​ൻ വേ​ണ്ട യാ​തൊ​രു ശ്ര​മ​വും ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആം​ബു​ല​ൻ​സി​ന്റെ വാ​തി​ൽ പൊ​ളി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ഐ.​സി.​യു സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​ത്ര തി​ടു​ക്കം കാ​ണി​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ട്. മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ്ര​ത്യ​ക സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം പോ​യ​താ​കു​മോ​യെ​ന്നും മ​റ്റെ​തെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണോ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും സം​ശ​യ​മു​ണ്ട്. ഡ്രൈ​വ​റു​ടെ​യോ മു​ൻ സീ​റ്റി​ലി​രു​ന്ന​വ​രു​ടെ​യോ മൊ​ഴി​യെ​ടു​ത്താ​ലേ കാ​ര​ണം വ്യ​ക്ത​മാ​കൂ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടില്‍ പോളിങ് വൈകിയത് അഞ്ചിടത്ത് ; പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചത് രാവിലെ എട്ടോടെ

0
വയനാട്: വയനാട്ടിൽ അഞ്ചിടത്ത് ആയിരുന്നു രാവിലെ പോളിംഗ് തടസ്സപ്പെട്ടത്. വോട്ടിങ് യന്ത്രത്തിലെ...

വോട്ടിങ് മെഷീൻ തകരാർ ; കുമ്പഴ 243-ആം നമ്പർ ബൂത്തിൽ ഒരു വോട്ട്...

0
പത്തനംതിട്ട: കുമ്പഴ മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ടിങ്...

ഇപിയുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നു ; ജൂൺ 4 ന് ശേഷം കൂടുതൽ...

0
അത്തോളി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ...

റായ്ബറേലിയിൽ മത്സരിക്കണമെന്ന ബി.ജെ.പി ആവശ്യം നിരസിച്ച് വരുൺ ഗാന്ധി

0
ന്യൂഡൽഹി : 2024ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും വരുൺ...