Tuesday, April 30, 2024 4:13 am

കുന്നന്താനം പഞ്ചായത്ത് പൂര്‍ണ്ണമായി അടച്ചു ; കടകള്‍ ഉച്ചക്ക് രണ്ടുമണി വരെ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് കുന്നന്താനം പഞ്ചായത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഒപ്പം ആവശ്യമായ സൗകര്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കൂടുതലായ സാഹചര്യത്തില്‍ കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അഭ്യര്‍ത്ഥനയില്‍ പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ആര്‍. നിശാന്തിനി പഞ്ചായത്ത് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പഞ്ചായത്തിന്റെ എല്ലാ വഴികളും അടക്കും. അടിയന്തര ഘട്ടത്തില്‍ പുറത്തേക്ക് പോകുവാന്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി ചാഞ്ഞോടി, കീഴടി, ചെങ്ങരൂര്‍ ചിറ, നെടുങ്ങാടപ്പള്ളി ജംഗ്ഷനുകള്‍ തുറന്നു കൊടുക്കും. വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചു. (ഫോണ്‍: 9496042612 , 8606724554) ആവശ്യമെങ്കില്‍ 24 മണിക്കൂറും സേവനം ഉറപ്പുവരുത്തി ആംബുലന്‍സ് ഏര്‍പ്പെടുത്തി.

മെഡിക്കല്‍ സ്റ്റോര്‍, റേഷന്‍കട, പെട്രോള്‍ പമ്പ് ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ഉച്ചക്ക് രണ്ടുവരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുക, പ്രഭാത, സായാഹ്ന നടത്തം പൂര്‍ണ്ണമായി നിരോധിക്കുന്നതിനും അനാവശ്യമായ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനും മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് യോഗത്തില്‍ തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല ഡിവൈഎസ്പി സുനീഷ് ബാബു, കീഴ്വായ്പൂര് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ടി സഞ്ജയ്, നോഡല്‍ ഓഫീസര്‍ ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എന്‍ മോഹനന്‍, ബാബു കൂടത്തില്‍, മെഡിക്കല്‍ ഓഫീസര്‍ രശ്മി ആര്‍ നായര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ മധുസൂദനന്‍ നായര്‍, അംഗങ്ങളായ വി.എസ് ഈശ്വരി, വി.സി മാത്യു, മിനി ജനാര്‍ദ്ദനന്‍, കെ.കെ രാധാകൃഷ്ണക്കുറുപ്പ്, മറിയാമ്മ, ധന്യാസജീവ്, വി.ജെ റജി, ഗ്രേസി മാത്യു, സ്മിത വിജയരാജ് , ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എസ്.വി സുബിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിടിച്ച് വൻ അപകടം ; ഒരു കുട്ടിയടക്കം...

0
കണ്ണൂർ: ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക്...

അടിമുടി മാറും എടിഎമ്മുകൾ ; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

0
രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി...

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം...

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...