കുന്നന്താനം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷിക ഉത്സവത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 50 -ാം 50 -ാം കുന്നന്താനം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷിക ഉത്സവത്തിന് കൊടിയേറി.  തന്ത്രി തൃക്കൊടിത്താനം ജിനിൽകുമാർ തന്ത്രിയുടെയും മേൽശാന്തി രാഘുനാഥൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.എം.തമ്പി, സെക്രട്ടറി എം.ജി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എം.പി.രാധാകൃഷ്ണൻ, യൂണിയൻ കമ്മിറ്റിയംഗം സലി വേലൂർ, ശാഖാ കമ്മിറ്റിയംഗങ്ങൾ, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം, 3.30ന് പ്രതിഷ്ഠാ സമ്മേളനം നടത്തി. വൈകിട്ട് ഭക്തിഗാനാമൃതം നടത്തി. പ്രതിഷ്ഠാ ദിനമായ 10ന് കലാവിരുന്ന്, മെഗാ തിരുവാതിര, 1ന് പ്രസാദമൂട്ട്, 10ന് രാവിലെ 6.30ന് വിശേഷാൽ ഗുരുപൂജ, 8.30ന് ശതകലശപൂജ, കലശാഭിഷേകം, 10ന് പ്രഭാഷണം – തന്ത്രി ജിനിൽകുമാർ, 1ന് സമൂഹസദ്യ, വൈകിട്ട് 4ന് ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ. ബിജു അദ്ധ്യക്ഷത വഹിക്കും. മാവേലിക്കര കൊറ്റാർകാവ് ആത്മബോധോദയ സംഘം കർമകർത്താവ് സ്വാമി സൂക്ഷ്മാനന്ദജി അനുഗ്രഹപ്രഭാഷണം നടത്തും. 7.30ന് നാടൻപാട്ടുകൾ എന്നിവ നടക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...