കുന്നന്താനത്ത് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ തെറിയഭിഷേകം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വക തെറിയഭിഷേകം. പത്തനംതിട്ട കുന്നന്താനത്താണ് സംഭവം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ്റെ തെറിയഭിഷേക ശബ്ദരേഖ പുറത്തായി. കോണ്‍ഗ്രസ് കുന്നന്താനം ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി കുന്നന്താനത്തെ ആണ് അഖിൽ അസഭ്യം പറയുന്നത്. ഇത് സംബന്ധിച്ച് കെ.പി.സി.സിക്കും ഡി.സി.സി പ്രസിഡൻ്റിനു ഷാജി പരാതി നൽകി. പാമ്പാടി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹിയായ ഷാജിയുടെ സുഹൃത്ത് കഴിഞ്ഞ മൂന്നിന് കുന്നന്താനം പഞ്ചായത്തിലെ നാലാം വാർഡിൽപെട്ട പാർട്ടി പ്രവർത്തകൻ്റെ ആത്മ മഹത്യാ കുറിപ്പിനെ കുറിച്ച് സംസാരിച്ചിരുന്നു. ഈ സംഭവത്തില്‍ അഖിൽ ഓമനക്കുട്ടനെയും ബൂത്ത് പ്രസിഡൻ്റിനോടും വിളിച്ച് ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവരെ കിട്ടാത്തതിനെ തുടർന്ന് പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ വിവരം ഇട്ടതിനെ തുടർന്ന് അതിൽ തിരിച്ച് വിളിക്കുകയായിരുന്നു. അന്നേരം ഫോൺ എടുക്കാത്തതിനെ തുടർന്ന് രാത്രി 12 ന് വിളിച്ച് അസഭ്യം പറയുകയായിരുന്നു. മതാപിതാക്കളെ അവഹേളിക്കുന്ന തരത്തിലും ഭാര്യയെ വരെ അധിക്ഷേപിച്ച് സംസാരിച്ചതായും ഷാജി നൽകിയ പരാതിയിൽ പറയുന്നു. കെപിസിസി പ്രസിഡണ്ടിനും ഡിസിസി പ്രസിഡണ്ടിനും ഷാജി പരാതി നൽകിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ എൽ ഡി എഫ് സർക്കാർ...

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരിൻറെ പി എം ശ്രീ (PM SHRI)...

വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

0
തിരുവനന്തപുരം : വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ...

ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ചിത്ര

0
മൈസൂർ: എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക കെ.എസ്....

മുരളീധരനെ പുകഴ്ത്തി ഡോ. ഹാരിസ് ചിറയ്ക്കൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാൻ ആരോഗ്യ...