അടവി ഉത്സവത്തിന് മുന്നോടിയായി കുരമ്പാല പുത്തൻകാവിൽ പടയണിക്ക് നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

പന്തളം:  അടവി ഉത്സവത്തിന് മുന്നോടിയായി കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ പടയണിക്ക് നാളെ തുടക്കം. 10 ദിവസത്തെ കാവുണർത്തലിനുശേഷമാണ് പടയണിക്ക് തുടക്കമാകുന്നത്. കോലങ്ങളും വിനോദരൂപങ്ങളും ഇനി ദേവിക്ക് മുൻപിലെത്തും. പറയ്ക്കെഴുന്നള്ളിപ്പിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച പുത്തൻകാവിലമ്മ തിരികെ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെയാണ് അടവി ഉത്സവത്തിന് ചൂട്ടുവെച്ചത്. 5 വർഷത്തിലൊരിക്കൽ നടക്കുന്ന അടവി കോവിഡ് കാരണം ഏഴാം വർഷമാണ് ഇത്തവണ നടക്കുന്നത്. പടയണി തുടങ്ങി 9-ാം ദിവസമാണ് പ്രധാന ചടങ്ങായ ചൂരലുരുളിച്ച.

13-ാം ദിവസം 101 പാളയിൽ തയ്യാറാക്കുന്ന ഭൈരവിക്കോലം കളത്തിൽനിന്നു തുള്ളിയൊഴിയുന്നതോടെ അടവി ഉത്സവം സമാപിക്കും. നാളെ രാത്രി 9ന് വല്യമേളത്തോടെയാണ് പടയണി തുടങ്ങുക. ഇത് കുരമ്പാലയുടെ തനതു മേള സമ്പ്രദായമായാണ് അറിയപ്പെടുന്നത്. തപ്പും തമിലും ചെണ്ടയും മദ്ദളവും ഇലത്താളവും ഒത്തുചേർന്ന് വല്യമേളവും തൂപ്പുകാപ്പൊലിയും കഴിഞ്ഞാൽപിന്നെ അസുരവാദ്യമായ തപ്പിന്റെ മേളം മുഴങ്ങും. ആയോധന കലകളുടെ ഭാവത്തോടെ താവടിയും പന്നത്താവടിയും ചുവടുവെയ്ക്കും.

ഇവ തുള്ളിയൊഴിഞ്ഞാൽ സാമൂഹിക വിഷയങ്ങളിൽ സരസമായ ചോദ്യശരങ്ങളുമായി വിനോദരൂപങ്ങളെത്തും. കോലപ്പാട്ടിന്റെ ഈണത്തോടെ തപ്പിന്റെ താളംമുറുകുമ്പോൾ ഭദ്രകാളിയെ സംപ്രീതയാക്കാനായി ചുവടുവെയ്ക്കുന്ന കോലങ്ങളാണ് അരങ്ങിലെത്തുക. വെള്ളയും കരിയും തുടങ്ങി ഗണപതി, ഗണപതി പിശാച്, മറുത, വടിമാടൻ, തൊപ്പിമാടൻ, അരക്കിയക്ഷി, പുള്ളിമാടൻ, പക്ഷി, ചെറ്റമാടൻ, സുന്ദരയക്ഷി, കാലയക്ഷി, കുതിര, അന്തരയക്ഷി, കാലൻ, ഭൈരവി ഉൾപ്പെടെ കോലങ്ങളാണ് കളത്തിലെത്തുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...