അമ്മയ്ക്കും മകനും നേരെ കുറത്തികാട് പോലീസിന്റെ ഗുണ്ടായിസം

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : കോടതി സമയം അനുവദിച്ചിട്ടും അമ്മയ്ക്കും മകനും നേരെ പോലീസിന്റെ ഗുണ്ടായിസം. ഭാര്യയ്ക്കും മകനും ജീവനാംശം നല്‍കാനുള്ള കോടതി ഉത്തരവ് ധിക്കരിച്ചതിനെ തുടര്‍ന്ന് ജപ്തി ചെയ്ത പുരയിടത്തില്‍ നിലവിലുള്ള വീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍ . ഇവിടുത്തെ താമസക്കാരായ മാവേലിക്കര വെട്ടിയാര്‍ ശ്രീലക്ഷ്മി ഭവനത്തില്‍ മനോജ് കുമാറിന്റെ ഭാര്യ പി.ആര്‍ രജനീദേവിക്കും മകനുമെതിരേയാണ് പോലീസ് ഗുണ്ടായിസം കാണിച്ചത്.സംഭവത്തെ തുടര്‍ന്ന് കുറത്തികാട് പോലീസിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി .

രജനി വാദിയായി പത്തനംതിട്ട കുടുംബ കോടതിയില്‍ മനോജ് കുമാറിനെതിരേ പിതൃധനം നേടിയെടുക്കുന്നതിനും മറ്റുമായി കേസ് നിലവിലുള്ളതാണ്. കേസിനോട് ബന്ധപ്പെട്ട് മനോജ് കുമാറിന്റെ പേരില്‍ വെട്ടിയാര്‍ വില്ലേജിലുള്ള വസ്തു ജപ്തി ചെയ്തിരുന്നു. ഈ വസ്തുവിലുള്ള വീട്ടിലാണ് രജനിയും മൈനറായ മകനും താമസിക്കുന്നത്. ജപ്തി ഉത്തരവ് നിലവില്‍ വന്നതിനെ തുടര്‍ന്ന് ഈ വസ്തു തങ്ങള്‍ വിലക്ക് വാങ്ങിയതാണെന്ന് അവകാശപ്പെട്ട് നൂറനാട് ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ വിജയ രോഹിണി ഈ കേസില്‍ ഒരു ക്ലെയിം ഹര്‍ജി പത്തനംതിട്ട കുടുംബ കോടതിയില്‍ നല്‍കി. ഈ ഹര്‍ജി കുടുംബ കോടതി അനുവദിക്കുകയും ചെയ്തു. കുടുംബ കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ പോകാന്‍ രജനീ ദേവിക്ക് 30 ദിവസം സാവകാശമുണ്ട്.

ഇതിനായുള്ള തയ്യാറെടുപ്പ് നടത്തി വരുമ്പോഴാണ് കുറത്തികാട് പോലീസിന്റെ ഇടപെടല്‍. അപ്പീല്‍ നല്‍കാനുള്ള നിയമ പരമായ സാവകാശം നിലനില്‍ക്കുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങണമെന്നാവശ്യപ്പെട്ട് പോലീസ് ബലപ്രയോഗത്തിന് മുതിരുകയായിരുന്നുവെന്ന് രജനിയുടെ അഭിഭാഷകന്‍ അഡ്വ.കെ.ജെ മനു പറഞ്ഞു. കുടുംബ കോടതിയുടെ വിധി ഒരു കാരണവശാലും നിലനില്‍ക്കാത്തതാണ്. രജനിക്കും മകനും വീടും വസ്തുവും കോടതി നല്‍കുമെന്ന് മനസിലാക്കിയാണ് ഭര്‍ത്താവ് മനോജ്കുമാര്‍ രഹസ്യമായി ഇതു വിറ്റതെന്ന് വേണം കരുതാന്‍.

സാമ്പത്തിക നേട്ടവും രാഷ്ട്രീയ ഇടപെടലും മൂലമായിട്ടാണ് കുറത്തികാട് പോലീസ് നിയമം മറികടന്നുള്ള പ്രവര്‍ത്തി നടത്തിയിരിക്കുന്നതെന്ന് മനു പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ പോലീസിന് അധികാരമില്ല. പോലീസിന്റെ സഹായത്തോടെ എതിര്‍ കക്ഷികള്‍ വീടു കയറി രജനീദേവിയെയും മൈനറായ മകനെയും ദേഹോപദ്രവം ഏല്‍പ്പിച്ചതായി കാണിച്ച് മനുവാണ് മുഖ്യമന്ത്രി, ഡിജിപി, ആലപ്പുഴ എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. രജനിയും മകനും വീടിനുള്ളില്‍ തടവുകാരേപ്പോലെ കഴിയുകയാണ്. അവര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാനോ ആരോടെങ്കിലും പരാതി ബോധിപ്പിക്കാനോ സാധിക്കാത്തതുകൊണ്ടാണ് അഭിഭാഷകനായ താന്‍ പരാതി നല്‍കുന്നതെന്നും മനു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...