കുറുക്കന്‍ മൂലയില്‍ ഭീതി പടര്‍ത്തി കടുവ വിലസുന്നു ; തെരച്ചിലിനായി കുങ്കി ആനകളെ എത്തിക്കാൻ തീരുമാനo

For full experience, Download our mobile application:
Get it on Google Play

വയനാട് : കടുവ ഭീതിയിൽ വിറങ്ങലിച്ച് വയനാട് കുറുക്കൻമൂല. ജനവാസമേഖലയിൽ ഭീതി പട‌‌ർത്തിയ കടുവയ്ക്കായുള്ള തെരച്ചിലിന് കുങ്കി ആനകളെ എത്തിക്കാൻ തീരുമാനo. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ പ്രത്യേക പരിശീലനം നേടിയ രണ്ട് കുങ്കി ആനകൾ കുറുക്കന്മൂലയിലേക്ക് തിരിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോ​ഗിച്ചും കടുവയ്ക്കായി നിരീക്ഷണം നടത്താനാണ് തീരുമാനം. സ്കൂളിൽ പോകാൻ കുട്ടികൾക്ക് സുരക്ഷയൊരുക്കും.

കടുവാപ്പേടി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് സംരക്ഷണം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂളിൽ പോകാൻ കുട്ടികൾക്ക് പോലീസ് സംരക്ഷണം ഏ‌‌ർപ്പെടുത്തും. പാൽ പത്ര വിതരണ സമയത്തും പോലീസും വനംവകുപ്പും സുരക്ഷയൊരുക്കും. കുറുക്കൻമൂലയിൽ വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്ഇബിക്കും നി‌‌ർദേശം നൽകിയിട്ടുണ്ട്. രാത്രി സമയത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന സ്ഥലങ്ങൾ വെട്ടിതെളിക്കാൻ റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനാജ്ഞ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് സബ് കളക്ടർ ആ‌ർ ശ്രീലക്ഷ്മി അറിയിച്ചു. പകൽ സമയത്ത് ഒളിച്ചിരുന്ന് രാത്രി വേട്ടയ്ക്കിറങ്ങുന്ന കടുവ കാരണം നാട്ടുകാരുടെ ഉറക്കം നഷ്ടമായിരിക്കുകയാണ്. 16 ദിവസത്തിനിടെ 15 വള‌ർത്തു മൃ​ഗങ്ങളെയാണ് പ്രദേശത്ത് കടുവ കൊന്നത്. രണ്ടു കന്നുകാലികൾക്ക് പരിക്കേറ്റു.

നിലവിൽ മാനന്തവാടി ന​ഗരസഭയിലെ നാല് ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നോർത്ത് സൗത്ത് വയനാട് ഡിഎഫ്ഒമാരുടെ നേതൃത്വത്തിൽ വനം വകുപ്പും വൻ പോലീസ് സന്നാഹവും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മയക്കുവെടി വെക്കാനുള്ള പ്രത്യേക സംഘവും സ്ഥലത്തുണ്ട്. 5 കൂടുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...