കുരുതിക്കളമായി പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണം പൂർത്തിയാകുമ്പോൾ കോന്നി റീച്ചിൽ മാത്രം ഉണ്ടായ അപകടങ്ങളിൽ കൂടൽ, കോന്നി പോലീസ് സ്റ്റേഷൻ പരിധികളിൽ 11 പേരാണ് മരണപെട്ടത്. പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ആണ് അപകടങ്ങൾ വരുത്തുന്നത്. കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള കോന്നി റീച്ചിലെ നിരവധി സ്ഥലങ്ങളിൽ ആണ് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ഉള്ളത്. മല്ലശേരിമുക്ക്, മാമ്മൂട്, വകയാർ, മുറിഞ്ഞകൽ, കൂടൽ, ഇഞ്ചപ്പാറ, കലഞ്ഞൂർ അടക്കമുള്ള പലസ്ഥലങ്ങളിലും വാഹനാപകടങ്ങൾ പതിവാക്കുകയാണ്. എന്നാൽ ഈ സ്ഥലങ്ങളിൽ ഒന്നും തന്നെ അപകട മുന്നറിയിപ്പ് നൽകുന്ന സിഗ്നൽ ലൈറ്റുകൾ നിർമ്മാണം ഏറ്റെടുത്ത കെ എസ് ടി പി സ്ഥാപിച്ചിട്ടില്ല. മല്ലശേരി മുക്ക് മുതൽ പുളിമുക്ക് വരെയുള്ള ഭാഗങ്ങളിൽ നിരവധി വാഹനാപകടങ്ങൾ നടക്കുകയും പിഞ്ചുകുഞ്ഞടക്കം 11 പേർ മരിക്കുകയും ചെയ്തു.

സംസ്ഥാന പാതയിൽ ഉണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. ഇടറോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ആണ് കൂടുതലും സംസ്ഥാന പാതയിൽ സംഭവിക്കുന്നത്. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ തെന്നി മറിയുന്ന സംഭവങ്ങളും അനവധിയാണ്. സംസ്ഥാന പാതയുടെ സമീപം ഉള്ള പ്രധാന സ്‌കൂളുകൾക്ക് മുന്നിൽ പോലും സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല എന്നതാണ് പ്രധാന കാര്യം. സ്‌കൂൾ അധ്യയന വർഷാരംഭ കാലയളവിൽ സ്‌കൂൾ കുട്ടികൾ റോഡ് മറികടക്കുന്ന ഇടങ്ങളിൽ പോലീസ് സേവനം ലഭ്യമായിരുന്നു എങ്കിലും ഇപ്പോൾ അതുമില്ല. സ്‌കൂൾ അധികൃതർ തന്നെ കുട്ടികളെ റോഡ് മുറിച്ചു കടത്തുകയോ അല്ലെങ്കിൽ കുട്ടികൾ തന്നെ റോഡ് മുറിച്ചുകടക്കുന്നതോ ആണ് ഇപ്പോഴത്തെസ്ഥിതി. മുൻപ് സ്ഥാപിച്ച സീബ്രാ ക്രോസിംഗ് ലൈനുകളും കുറഞ്ഞ കാലയളവിനുള്ളിൽ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. രാത്രികാല യാത്രക്കാർ ആണ് ഏറ്റവും കൂടുതൽ ഇതുമൂലം ബുദ്ധിമുട്ടുന്നത്. ദൂരെ നിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് സിഗ്‌നൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ വളവുകൾ പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...