കുതിരാന്‍ ടണല്‍ നിര്‍മാണത്തില്‍ വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുതിരാന്‍ ടണല്‍ നിര്‍മാണത്തില്‍ വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നാഷണല്‍ ഹൈവേ നിയോഗിച്ച ഡോക്‌ടര്‍ ശിവകുമാര്‍ ബാബു അധ്യക്ഷനായ കമ്മിറ്റി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ശിവകുമാര്‍ ബാബുവിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

ഒരു ടണല്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് കെ.രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസം കൂടുമ്ബോള്‍ കേസ് പരിഗണിക്കും.സാമ്ബത്തിക പ്രശ്‌നം കാരണമാണ് പണി നീളുന്നതെന്നും പണിമുടങ്ങിയിട്ടില്ലെന്നും ദേശീയപാതാ അതോറ്റി അറിയിച്ചു. സാമ്ബത്തിക സ്രോതസ് ഇപ്പോഴാണോ കണ്ടെത്തുന്നതെന്ന് കോടതി ആരാഞ്ഞു.

ഒരു ടണല്‍ തുറക്കാന്‍ മൂന്നു മാസം കൂടി വേണമെന്നും മാര്‍ച്ച്‌ അവസാനത്തോടെ പണി തീര്‍ക്കാനാവുമെന്നും നിര്‍മാണ കമ്ബനി അറിയിച്ചു. കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി.ദേശീയപാത അതോറിറ്റിയെ ഹെെക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊതുജനം ബുദ്ധിമുട്ടുകയാണെന്നു പറഞ്ഞ കോടതി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതിയുണ്ടോ എന്നും ചോദിച്ചിരുന്നു. നിര്‍മാണം നിലച്ച നിലയിലാണെന്നും കരാര്‍ കമ്ബനിയുമായി തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളും പണി വൈകാന്‍ കാരണമായെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...