കൊച്ചി : കുതിരാന്‍ തുരങ്ക പാത നിര്‍മാണം നിലച്ചതില്‍ ദേശീയ പാത അതോററ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് കോടതി. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. കരാറുമായുള്ള തര്‍ക്കങ്ങളും ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ സമരങ്ങളും ജോലിയെ ബാധിച്ചുവെന്നും ദേശീയ പാത അതോററ്റി കോടതിയില്‍ വ്യക്തമാക്കി.
കുതിരാനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും തടസപ്പെടുകയും ചെയ്ത സാഹചര്യം വിശദീകരിച്ചുകൊണ്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ദേശീയപാത അതോറിറ്റിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
കുതിരാന്‍ പൂര്‍ത്തിയാക്കാനുള്ള എന്തെങ്കിലും പദ്ധതി ദേശീയപാത അതോററ്റിയ്ക്ക് ഉണ്ടോയെന്ന് കോടതി ചോദിച്ചു. അപകടങ്ങളും മണിക്കൂറുകളോളം ഉള്ള ഗതാഗതക്കുരുക്കും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ കുതിരാനില്‍ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. കരാറുകാരുമായുള്ള പ്രശ്‌നങ്ങളുണ്ട്. കരാറുകാരുടെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ളവയും ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ സമരവും നിര്‍മ്മാണം തടസപ്പെടാന്‍ കാരണമായിട്ടുണ്ടെന്നും ദേശീയ പാത അതോററ്റി കോടതിയില്‍ വിശദീകരിച്ചു. തുടര്‍ നടപടികള്‍ വ്യക്തമായി വിശദീകരിച്ചുകൊണ്ട് വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ദേശീയ പാത അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച സത്യവാങ് മൂലം സമര്‍പ്പിക്കും. അന്ന് തന്നെ കേസില്‍ വിശദമായ വാദം കേള്‍ക്കും.