ജനം ബുദ്ധിമുട്ടുന്നു : കുതിരാന്‍ തുരങ്ക നിര്‍മ്മാണത്തില്‍ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുതിരാന്‍ തുരങ്ക പാത നിര്‍മാണം നിലച്ചതില്‍ ദേശീയ പാത അതോററ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് കോടതി. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. കരാറുമായുള്ള തര്‍ക്കങ്ങളും ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ സമരങ്ങളും ജോലിയെ ബാധിച്ചുവെന്നും ദേശീയ പാത അതോററ്റി കോടതിയില്‍ വ്യക്തമാക്കി.
കുതിരാനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും തടസപ്പെടുകയും ചെയ്ത സാഹചര്യം വിശദീകരിച്ചുകൊണ്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ദേശീയപാത അതോറിറ്റിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

കുതിരാന്‍ പൂര്‍ത്തിയാക്കാനുള്ള എന്തെങ്കിലും പദ്ധതി ദേശീയപാത അതോററ്റിയ്ക്ക് ഉണ്ടോയെന്ന് കോടതി ചോദിച്ചു. അപകടങ്ങളും മണിക്കൂറുകളോളം ഉള്ള ഗതാഗതക്കുരുക്കും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ കുതിരാനില്‍ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. കരാറുകാരുമായുള്ള പ്രശ്‌നങ്ങളുണ്ട്. കരാറുകാരുടെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ളവയും ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ സമരവും നിര്‍മ്മാണം തടസപ്പെടാന്‍ കാരണമായിട്ടുണ്ടെന്നും ദേശീയ പാത അതോററ്റി കോടതിയില്‍ വിശദീകരിച്ചു. തുടര്‍ നടപടികള്‍ വ്യക്തമായി വിശദീകരിച്ചുകൊണ്ട് വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ദേശീയ പാത അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച സത്യവാങ് മൂലം സമര്‍പ്പിക്കും. അന്ന് തന്നെ കേസില്‍ വിശദമായ വാദം കേള്‍ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....