തൃശ്ശൂര്‍: മണ്ണുത്തി കുതിരാന്‍ തുരങ്കത്തില്‍ നാളെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍. ഫയര്‍ ആന്റ് റസ്ക്യൂവിന്റെ നേതൃത്വത്തിലാണ് ട്രയല്‍ റണ്‍ നടത്തുക. ട്രയല്‍ റണ്‍ വിജയിച്ചാല്‍ ചൊവ്വാഴ്ച ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പിനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഓരോ ദിവസത്തെ തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണം.