ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു ; കേരളത്തിന് 4122 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം. ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു. കേരളത്തിന് 4122 കോടി രൂപ ലഭിക്കും.

നികുതി പിരിവില്‍ നിന്ന് സാധാരണയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടുമാസം കൂടുമ്പോഴാണ് ജിഎസ്ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം അടിയന്തിരമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. ജിഎസ്ടി നഷ്ടപരിഹാരമായി 4500 കോടി രൂപ കിട്ടാനുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതായി ബാലഗോപാല്‍ പറഞ്ഞു.

നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ജിഎസ്ടി കൗണ്‍സലില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നിലനിര്‍ത്തണം. ചെറുകിട വ്യവസായികളെ വായ്പ തിരിച്ചടവിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നത് നിയമപരമായി നേരിടും. പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴില്‍ വര്‍ധിപ്പിക്കാന്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പരിശോധിക്കാമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...