കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക മന്ദിരം തകര്‍ത്തതിന് പിന്നില്‍ ഡിവൈഎഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

നാദാപുരം : കലാപമുണ്ടാക്കാനായി കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക മന്ദിരം തകര്‍ത്തതിന് പിന്നില്‍ ഡിവൈഎഫ്‌ഐ. മൂന്ന് പ്രവര്‍ത്തകര്‍ പിടിയില്‍. ഡിവൈഎഫ്‌ഐയുടെ തന്നെ രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇവര്‍ തകര്‍ത്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് എടച്ചേരി ചെക്ക്മുക്കിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്തത്.

താഴെക്കുനി സിടികെ. വിശ്വജിത്ത്, മുടവന്തേരി മുത്തപ്പന്‍ മഠപ്പുരയ്ക്കു സമീപം മൂലന്തേരി എം.സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങണ്ണൂരിലെ ലോക് താന്ത്രിക് ജനതാദള്‍ ഓഫീസും ഇവര്‍ തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് കലാപാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനായാണ് ഇത്. കൂടാതെ ഇരിങ്ങണ്ണൂരില്‍ മുസ്ലിം ലീഗ് ഓഫീസിന് കല്ലെറിയുകയും തൂണേരിയില്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതും ഇതേ സംഘമാണ്.

നാട്ടില്‍ കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് മൂവര്‍ സംഘം അക്രമ സംഭവങ്ങള്‍ അഴിച്ചുവിട്ടത്. ഇരിങ്ങണ്ണൂരില്‍ മുസ്ലിം ലീഗ് ഓഫീസിനു കല്ലെറിഞ്ഞതും തൂണേരിയില്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതിന് പിന്നിലും ഇവരാണെന്നും പോലീസ് പറഞ്ഞു.

അതേസമയം നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ഉള്‍പ്പടെ ശ്രമം നടത്തിയിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസ് ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...