കോഴിക്കോട് : പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുറ്റ്യാടി സീറ്റ് സിപിഎം തിരികെ ചോദിക്കില്ല. കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയാല്‍ മാത്രം സീറ്റ് ഏറ്റെടുക്കുമെന്ന് നേതൃത്വം അറിയിച്ചു. സിപിഎം പ്രാദേശിക ഘടകത്തിന്റെ പിന്തുണയില്ലാതെ കുറ്റ്യാടിയില്‍ മത്സരിക്കുക ബുദ്ധിമുട്ടാകുമെന്നാണ് കേരളാ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ നിലപാട്.
കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നേതാക്കള്‍ ജോസ് കെ.മാണിയെ അറിയിച്ചു. തര്‍ക്കം തുടരുന്നതിനിടെ ഇന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് യോഗം ചേരുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് നേതാക്കളുമായും ഇന്ന് സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തും. സമവായ ശ്രമത്തിനുള്ള നീക്കമാണ് നടത്തുന്നത്. പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കുന്നതിനാണ് പാര്‍ട്ടിയുടെ ശ്രമം.