ഡി.ജി.പിയുടെ ലൈംഗികാതിക്രമത്തിനു കൂട്ടുനിന്ന എസ്.പിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് പോലീസിലെ ഡി.ജി.പിയുടെ ലൈംഗികാതിക്രമത്തിനു കൂട്ടുനിന്ന എസ്.പിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. സി. ബി. സി. ഐ. ഡി. എഫ്. ഐ. ആറിലെ രണ്ടാം പ്രതിയായ ചെങ്കല്‍പേട്ട് എസ്. പി. ഡി. കണ്ണന്റെ ജോലിയാണ് തെറിച്ചത്.

സ്പെഷ്യല്‍ ഡി. ജി. പി രാജേഷ് ദാസിനെതിരായ പരാതി ചെന്നൈയിലെ ഭരണസിരാ കേന്ദ്രങ്ങളിലെത്താതിരിക്കാന്‍ കഠിന പരിശ്രമം നടത്തിയ ചെങ്കല്‍പേട്ട് എസ്. പി. ഡി കണ്ണനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പെന്‍ഡ് ചെയ്തത്.

കേസിന്റെ ഗുരുതര സ്വഭാവം പരിഗണിച്ചു എസ്. പിയെ മാറ്റി നിര്‍ത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്ക്  രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലാ തല പര്യടനത്തിനിടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്പെഷ്യല്‍ ഡി. ജി. പി. രാജേഷ് ദാസ് എസ്. പിയായ ഐ. പി. എസ് ഉദ്യഗസ്ഥയെ കാറിലേക്കു വിളിച്ചു വരുത്തി കയറിപിടിച്ചെന്നാണ് കേസ്. പരാതി പറയാനായി ഉദ്യോഗസ്ഥ ചെന്നൈയിലേക്കു വരുന്ന വഴിയില്‍ നഗരാതിര്‍ത്തിയില്‍ വച്ചു വാഹനം പിടിച്ചെടുക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഡി. കണ്ണന്‍.

പരാതിക്കാരിയുടെ ഔദ്യോഗിക കാറിന്റ ചാവി ബലമായി പിടിച്ചെടുത്തു കൊണ്ടുപോയി. ഡ്രൈവറെയും ഗണ്‍മാനെയും ഭീഷണിപ്പെടുത്തി കാറില്‍ നിന്നു വലിച്ചിറക്കിയെന്നും ഉദ്യോഗസ്ഥ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതി കിട്ടിയ ഉടന്‍ ഡി. ജി. പി രാജേഷ് ദാസിനെ സസ്പെന്‍ഡു ചെയ്തിരുന്നെങ്കിലും കൂട്ടുപ്രതിയായ കണ്ണനെ സംരക്ഷിക്കുന്ന നിലപാടാണു സര്‍ക്കാര്‍ എടുത്തിരുന്നത്. വൈകാതെ പെരുമാറ്റചട്ടം നിലവില്‍ വരികയും ചെയ്തു.

തുടര്‍ന്നാണ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്. അതേ സമയം ആരോപണവിധേയരായ രാജേഷ് ദാസിനെയും കണ്ണനെയും ചോദ്യം ചെയ്യാന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...