കു​ട്ട​നാ​ട് പൂ​രം @ തി​രു​വ​ല്ല കാ​ര്‍​ണി​വ​ല്‍ 28 മു​ത​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : സെ​പ്റ്റം​ബ​ര്‍ നാ​ലി​നു ന​ട​ക്കു​ന്ന ഉ​ത്രാ​ടം തി​രു​നാ​ള്‍ പ​മ്പ ജ​ല​മേ​ള​യ്ക്കു മു​ന്നോ​ടി​യാ​യി മ​ധ്യ തി​രു​വി​താം​കൂ​ര്‍ ഉ​ത്സ​വ​മാ​യ കു​ട്ട​നാ​ട് പൂ​രം @ തി​രു​വ​ല്ല കാ​ര്‍​ണി​വ​ല്‍ 28 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 14 വ​രെ തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ മൈ​താ​നി​യി​ല്‍ ന​ട​ക്കും. കു​ട്ട​നാ​ട് പൂ​ര​ത്തി​ന്‍റെ കാ​ല്‍​നാ​ട്ടുകർമം തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നു ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. പ​മ്പ​ജ​ല​മേ​ള ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ചെ​റി​യാ​ന്‍ കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, മു​ന്‍​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജി​ജി വ​ട്ട​ശേ​രി​ല്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി. ​തോ​മ​സ്, ചീ​ഫ് കോ-ഓർ​ഡി​നേ​റ്റ​ര്‍ ഡോ. ​സ​ജി പോ​ത്ത​ന്‍, സെ​ക്ര​ട്ട​റി പു​ന്നൂ​സ് ജോ​സ​ഫ്, ജോ​യ് ആ​റ്റു​മാ​ലി​ല്‍, ഷി​ബു വി. ​വ​ര്‍​ക്കി, റെ​ജി വേ​ങ്ങ​ല്‍, അ​നി​ല്‍ സി. ​ഉ​ഷ​സ്, വി. ​ആ​ര്‍. രാ​ജേ​ഷ്, പി. ​സി. രാ​ജു, അ​ജി ത​മ്പാ​ന്‍, റോ​ഷി​ന്‍ ശ​ര്‍​മ, ബി​നു പ​ട്ട​ട​പ്പ​റ​മ്പി​ല്‍, വി​ന​യ​ന്‍ ക​വി​യൂ​ര്‍, രാ​ജേ​ഷ് മു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

പൂ​രം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ര്‍​ഷി​ക സെ​മി​നാ​റും കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​ന​വും കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട്, ലോ​വ​ര്‍ കു​ട്ട​നാ​ട് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ സെ​മി​നാ​റു​ക​ളും സി​മ്പോ​സി​യ​വും എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും മേ​ള​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കും. സ്ഥി​ര പ്ര​ദ​ര്‍​ശ​ന​വും ന​ട​ക്കും. ഇ​തോ​ടൊ​പ്പം ക​ന്നു​കാ​ലി പ്ര​ദ​ര്‍​ശ എ​ന്നി​വ​യും അ​ര​ങ്ങേ​റും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ക​ലാ​സ​ന്ധ്യ ഉ​ണ്ടാ​യി​രി​ക്കും. കാ​ര്‍​ഡ്, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, റേ​ഡി​യോ മാ​ക്ഫാ​സ്റ്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പൂ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ടി​ന്‍റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും നാ​ട്ടി​ന്‍​പു​റ ക​ലാ​രൂ​പ​ങ്ങ​ളും പൂ​രം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...

ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് ട്രംപ്

0
വാഷിങ്ടൺ: ഫെബ്രുവരിയിൽ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും...

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണം ; പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡ്

0
പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന്...