സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ വിജയരാഘവന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ഏഴാമത് പുരസ്കാരം നടൻ വിജയരാഘവന് നൽകുമെന്ന്
സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി.ചാക്കോ, കൺവീനർ പി.സക്കീർ ശാന്തി എന്നിവര്‍ അറിയിച്ചു. സിനിമയിലെ മികച്ച സാന്നിദ്ധ്യമാണ് വിജയരാഘവനെ അവാർഡിനായി പരിഗണിച്ചത്. സെപ്റ്റംബർ പതിനേഴിന് നടക്കുന്ന പുരസ്‌കാരം വിതരണ ചടങ്ങിൽ മൊമന്‍റോയും അനുമോദന പത്രവും നല്‍കും. നടൻ ജനാർദ്ദനൻ(2020), സംവിധായകൻ ബാലചന്ദ്രമേനോൻ(2021), സംവിധായകൻ ജോണി ആന്‍റണി (2022), നടൻ ലാലു അലക്സ് (2023), നടൻ ജയറാം (2024), മണിയൻപിള്ള രാജു (2025)
എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.

2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായും 2025 ലെ ദേശീയ ചലച്ചിത്ര അവാർഡിൽ “പൂക്കാല”ത്തിലെ അഭിനയത്തിന് മികച്ച സഹനടനായും 2026ലെ ഫിലിം ഫെയർ സൗത്ത് അവാർഡിൽ ‘കിഷ്കിന്ധകാണ്ഡ’ ത്തിലെ അഭിനയത്തിന് മികച്ച സഹനടൻ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നായകൻ, വില്ലൻ, ഉപനായകൻ, പോലീസ്, കാമുകൻ, കോട്ടയം കാരൻ അച്ചായൻ, മന്ത്രി, രാഷ്‌ട്രീയകാരൻ തുടങ്ങിയ വിവിധ വേഷങ്ങളിൽ വിജയരാഘവൻ ഇപ്പോഴും മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനം ; പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും

0
ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും....

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...