Thursday, July 3, 2025 9:59 pm

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ അനുജന്‍ തോമസ് കെ. തോമസ് സ്ഥാനാര്‍ഥിയെന്ന് പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുട്ടനാട് സീറ്റില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി എന്‍.സി.പി. തോമസ് കെ. തോമസിനെ മത്സരിപ്പിക്കണമെന്ന് എന്‍സിപി നേതൃത്വത്തിന് സിപിഎമ്മിന്റെ അന്ത്യശാസനം. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാണ് ഇതില്‍ പ്രതിഫലിച്ചത്. ഇതോടെ കുട്ടനാട്ടില്‍ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. കുട്ടനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം ലിജു എത്തുമെന്ന സൂചന പുറത്തു വന്നതോടെയാണ് സിപിഎം കര്‍ശന നിര്‍ദ്ദേശം എന്‍സിപിക്ക് കൊടുത്തത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കമുണ്ടായാല്‍ സിപിഎം സീറ്റ് ഏറ്റെടുക്കുമെന്നും അറിയിച്ചു. ഇതോടെ ദേശീയ നേതൃത്വത്തെ കൊണ്ട് തോമസ് കെ തോമസിന് അനുകൂലമായ തീരുമാനം എടുപ്പിക്കുകയായിരുന്നു.

സിപിഎമ്മിന്റെ മനസ്സ് മനസ്സിലാക്കി എന്‍.സി.പി. കേന്ദ്രനേതൃത്വം തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് താത്പര്യം കാട്ടിയത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സലിം പി. മാത്യുവിന്റെയും തോമസ് കെ. തോമസിന്റെയും പേരുകളുമായാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാബരന്‍ മാസ്റ്റര്‍ കഴിഞ്ഞദിവസം ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിനെ കണ്ടത്. കുട്ടനാട് സീറ്റ് തോമസിന് കൊടുക്കാന്‍ ഏകപക്ഷീയമായി നീക്കങ്ങള്‍ നടക്കുന്നുവെന്ന ആരോപണം എന്‍.സി.പി.യില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായി. അഞ്ച് പേരുകള്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നുവന്നു. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററും മന്ത്രി എ.കെ. ശശീന്ദ്രനും മാണി സി. കാപ്പന്‍ എംഎ‍ല്‍എ.യും അടങ്ങുന്ന സമിതിയാണ് സ്ഥാനാര്‍ത്ഥികളുടെ പാനലിന് അന്തിമരൂപം നല്‍കിയത്. ഇതില്‍ അന്തിമ തീരുമാനത്തെ സ്വാധീനിച്ചത് സിപിഎമ്മിന്റെ നിലപാടാണ്.

സീറ്റിനുവേണ്ടി സിറ്റിങ് എംഎ‍ല്‍എ.യും എന്‍.സി.പി. സംസ്ഥാന പ്രസിഡന്റുമായിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ കുടുംബം നേരത്തേതന്നെ രംഗത്തുവന്നിരുന്നു. തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനും കത്തു നല്‍കി. ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിന് സീറ്റ് നല്‍കണമെന്നായിരുന്നു അഭ്യര്‍ത്ഥന. തോമസ് കെ. തോമസ് പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന പരാതിയാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ചത്. പാര്‍ട്ടിക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സലിം പി. മാത്യുവിന് അവസരം നല്‍കണമെന്നായിരുന്നു മറുചേരിയുടെ ആവശ്യം. എന്നാല്‍ സലിം പി മാത്യുവിന് വിജയ സാധ്യത തീരെ ഇല്ലെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ വിലയിരുത്തല്‍. തോമസ് ചാണ്ടിയുടെ കുടുംബവുമായി പിണറായിക്ക് വ്യക്തിബന്ധവും ഉണ്ട്. ഇതോടെ കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹാതാപ തരംഗം ചര്‍ച്ചയാക്കാന്‍ സഹോദരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നിര്‍ദ്ദേശിക്കുകയായിരുന്നു.

തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ കുട്ടനാട് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. തോമസ് ചാണ്ടിയുടെ സഹോദരന്‍ എന്നനിലയില്‍ തോമസ് മണ്ഡലത്തില്‍ സുപരിചിതനാണെന്നും അവര്‍ പറയുന്നു. തോമസ് ചാണ്ടി കുവൈറ്റില്‍ ബിസിനസ്സുമായി പോകുമ്പോള്‍ മണ്ഡലത്തില്‍ ഇടപെടല്‍ നടത്തിയത് സഹോദരനായിരുന്നു. ഇതെല്ലാം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. കുട്ടനാട്ട് സീറ്റ് യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് മാണിക്കാണ്. എന്നാല്‍ മാണി വിഭാഗത്തിലെ ഭിന്നത കാരണം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. അങ്ങനെ വന്നാല്‍ ജനകീയ മുഖമായ ഡിസിസി അധ്യക്ഷന്‍ എം ലിജു കുട്ടനാട്ടില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകും. ഇത് മനസ്സിലാക്കിയാണ് എന്‍സിപിയില്‍ ഭിന്നത വേണ്ടെന്ന് സിപിഎം നിര്‍ദ്ദേശം.

ലിജു മികച്ച സ്ഥാനാര്‍ത്ഥിയാകുമെന്ന് ഇടതു പക്ഷം കരുതുന്നു. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രശ്‌നങ്ങളിലേക്ക് കടക്കുന്നത് ഒട്ടും ഗുണകരമാകില്ലെന്ന് സിപിഎം വിലയിരുത്തുന്നു. കുട്ടനാട്ടില്‍ ജയിക്കേണ്ടത് ഭരണ തുടര്‍ച്ചയ്ക്ക് സിപിഎമ്മിന് അനിവാര്യതയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ മായ്ക്കാന്‍ കൂടി അത് സഹായകകരമാകും. അതുകൊണ്ട് തന്നെ കരുതലോടെയാണ് സിപിഎം നീക്കങ്ങള്‍. പ്രചരണവും ഉടന്‍ തുടങ്ങും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...