കുട്ടനാടിന്റെ മുത്തശ്ശി എന്നറിയപ്പെടുന്ന ഏലിയാമ്മച്ചി ഓര്‍മ്മയായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുട്ടനാടിന്റെ മുത്തശ്ശി എന്നറിയപ്പെടുന്ന ഏലിയാമ്മച്ചി ഓര്‍മ്മയായി. 115 മത്തെ വയസിലാണ് ഏലിയാമ്മച്ചി മരണത്തിന് കീഴടങ്ങിയത്. ഏലിയാമ്മച്ചി പുതുതലമുറകള്‍ക്ക് മാതൃകയാകുന്ന ജീവിതമാണ് നയിച്ചിരുന്നത്. പ്രായം 110 പിന്നിട്ടതോടെയാണ് കാവാലം വടക്ക് കേളമംഗലത്ത് വീട്ടില്‍ ഏലിയാമ്മ തോമസ് നാടിന്റെയാകെ മുത്തശ്ശിയായി അറിയപ്പെട്ടത്.

കാവാലം കടൂത്ര തോമസിന്റെ ഭാര്യയായ ഏലിയാമ്മയ്ക്ക് പ്രായമേറിയിട്ടും ഓര്‍മയ്ക്കോ കേള്‍വിക്കാ കുറവുണ്ടായിരുന്നില്ല. സംസാരിക്കുന്നതിനും ബുദ്ധിമുട്ടില്ലായിരുന്നു. കാവാലം ഇരുപതില്‍ വീട്ടില്‍ ചെറിയാനാശാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി കൊല്ലവര്‍ഷം 1083 ലായിരുന്നു ജനനം. സഹോദരങ്ങള്‍ ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. രണ്ടാം ക്ലാസുവരെ മാത്രമേ സ്‌കൂളില്‍ പഠിച്ചിട്ടുള്ളൂ.

1924 ലെ മഹാ പ്രളയകാലത്ത് ഏലിയാമ്മയ്ക്ക് 16 വയാസായിരുന്നു. മൂന്നാഴ്ചയോളം പ്രളയജലം ഭീഷണി ഉയര്‍ത്തിയതായി ഏലിയാമ്മ പറയുമായിരുന്നു. 2018 ലെ മഹാപ്രളയത്തില്‍ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. രണ്ട് മഹാപ്രളയങ്ങള്‍ അടക്കം ഏലിയാമ്മ ജീവിതത്തില്‍ നേരിട്ടു. ഏലിയാമ്മച്ചിയുടെ നിര്യാണത്തില്‍ കുട്ടനാട്ടുകാര്‍ അനുശോചനം രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം: 3 യുവാക്കൾ പിടിയിൽ

0
കാസര്‍കോട് : പുതിയ ബസ് സ്റ്റാൻ‍ഡ് പരിസരത്ത് വാഹനപരിശോധനയ്‌‍ക്കിടെ പോലീസുകാരനെ കുത്തിക്കൊല്ലാന്‍...

‘സമഗ്ര 2026’ ജൂലൈ23-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും : മന്ത്രി കെ എ തുളസി

0
തിരുവനന്തപുരം : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ...

പോലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി ജോൺ

0
തൃശൂർ: പോലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി...

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

0
പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്....