പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ അമ്മയ്ക്കും സുഹൃത്തിനുമെതിരെ ബാലനീതി നിയമ പ്രകാരം കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ അമ്മയക്കും സുഹൃത്തിനുമെതിരെ ബാലനീതി നിയമ പ്രകാരം പോലിസ് കേസെടുത്തു. ആലുവ സ്വദേശിനി അദീന, തൊടുപുഴ കാഞ്ഞാര്‍ സ്വദേശി എബിന്‍ ബാബു, എന്നിവര്‍ക്കെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്. കഴിഞ്ഞ 20 ന് ആണ് അദീനയെ കാണ്‍മാനിലെന്ന് പറഞ്ഞ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എബിന്‍ ബാബുവിന്റെ ഒപ്പം അദീന ഒളിച്ചോടിയതായി കണ്ടെത്തി. അദീനയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളും എബിന് രണ്ട് കുട്ടികളുമാണുള്ളത്. ഇവരെ ഉപേക്ഷിച്ചാണ് ഇവര്‍ ഒളിച്ചോടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എല്‍ അനില്‍കുമാര്‍ എസ്‌ഐമാരായ എം എസ് ഷെറി, ജോയ് മാത്യു സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷൈജ ജോര്‍ജ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം ആര്‍ജിക്കാം : ദീനാമ്മ റോയി

0
പത്തനംതിട്ട : ആത്മവിശ്വാസം നേടുന്നതിനൊപ്പം കാലഘട്ടത്തിന് അനുസരിച്ച് മുന്നേറാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന്...

ശബരിമല തീര്‍ഥാടനം : മികച്ച റോഡുകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി.കെ ബഷീര്‍

0
പമ്പ : ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള്‍ മികച്ച...

ഒരു പരീക്ഷ പോലും നേരാംവണ്ണം നടത്താൻ കഴിയാത്ത ഒരു പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് മോദി ;...

0
ദില്ലി: കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിച്ച പാർലമെൻ്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ...

പത്തനംതിട്ടയിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങള്‍ (ആയുര്‍വേദം, ഹോമിയോ) എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക്

0
പത്തനംതിട്ട : ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സ്ഥാപനങ്ങളെ എന്‍.എബി.എച്ച് നിലവാരത്തിലേക്ക്...