കുമളി – വണ്ടിപ്പെരിയാര്‍ – പരുന്തുംപാറ വഴി കുട്ടിക്കാനം ബസ്സ്‌ സര്‍വീസ് ആരംഭിക്കണം : പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കുമളി – വണ്ടിപ്പെരിയാര്‍ – പരുന്തുംപാറ വഴി കുട്ടിക്കാനത്തേക്ക്  കെ.എസ്.ആര്‍.ടി.സി ബസ്സ്‌ സര്‍വ്വീസ് ആരംഭിക്കണമെന്ന് പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും വിഷയം അധികൃതരുടെ സജീവ പരിഗണനയില്‍ ആണെന്നും അസോസിയേഷന്‍ പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

ഇടുക്കി ജില്ലയിലെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പരുന്തുംപാറ. കോട്ടയം – കുമളി റോഡില്‍ പാമ്പനാറിനും പീരുമേടിനും മദ്ധ്യേയുള്ള കല്ലാര്‍ കവലയില്‍ നിന്നും 5.3 കിലോമീറ്റര്‍ മാറി, കല്ലാര്‍ കവല – വണ്ടിപ്പെരിയാര്‍ റോഡിലാണ് ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന പീരുമേട് പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഈ സ്ഥലം. നിലവില്‍ ഇവിടേയ്ക്ക് ബസ്സ്‌ സര്‍വീസുകള്‍ ഒന്നുംതന്നെയില്ല. വിനോദസഞ്ചാരികള്‍ക്ക് ഏക ആശ്രയം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ്. കെ.എസ്.ആര്‍.ടി.സിയുടെ “ഉല്ലാസയാത്ര” ഇവിടേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും വിവിധ ഡിപ്പോകളില്‍ നിന്നും ഷെഡ്യൂള്‍ ചെയ്യുന്ന ഈ ബസ്സില്‍ മറ്റുള്ളവര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയില്ല.

14.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കല്ലാര്‍ കവല – വണ്ടിപ്പെരിയാര്‍ റോഡ്‌. ഈ റോഡിന്റെ പണികള്‍ പൂര്‍ത്തിയായത് അടുത്തനാളിലാണ്. ഈ റോഡില്‍ നിലവില്‍ ബസ്സ്‌ സര്‍വീസുകള്‍ ഒന്നുംതന്നെയില്ല. പോബ്സണ്‍, ഗ്രാംബി ഉള്‍പ്പെടെ നിരവധി തോട്ടങ്ങള്‍, തേയില ഫാക്ടറികള്‍ എന്നിവ ഈ മേഖലയിലുണ്ട്. കിലോമീറ്ററുകള്‍ നടന്നാണ് തൊഴിലാളികള്‍ ഇവിടെ ജോലിക്ക് പോകുന്നത്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടി, പരുന്തുംപാറ, കുട്ടിക്കാനം എന്നീ സ്ഥലങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് 35.8 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള കുമളി – കുട്ടിക്കാനം ബസ്സ്‌ സര്‍വീസ് ആരംഭിച്ചാല്‍ ആഭ്യന്തര – വിദേശ ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും ഏറെ പ്രയോജനകരമാകുമെന്ന് പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...