മലപ്പുറം : കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ 3 പേരെ പോലീസ് പിടികൂടി. കോളേജിലെ സിവില്‍-മെക്കാനിക്കല്‍ വിഭാഗങ്ങള്‍ തമ്മിലാണ് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായത്. മെക്കാനിക്കല്‍ വിങ്ങിലെ ഒരു വിദ്യാര്‍ത്ഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ് നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് പോലീസ് കേസെടുക്കുകയും പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. നടുവട്ടം കൊളത്തോള്‍ ഒറുവില്‍ അജ്മല്‍ (21), കണ്ണൂര്‍ മന്‍ഹല്‍ ആസ് (21), മങ്കട വെള്ളില സൗപര്‍ണിക വീട്ടില്‍ ധീരജ് (21) എന്നിവരെയാണ് പിടികൂടിയത്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അറസ്റ്റിലായവര്‍ എല്ലാവരും സിവില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളാണ്. കോളേജിന്റെ പ്രവര്‍ത്തനം പ്രദേശത്തെ ക്രമസമാധാനത്തിന് ഭീഷണിയായാല്‍ സി ആര്‍ പി സി 143 വകുപ്പ് പ്രകാരം കോളേജിനെതിരെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.