കോഴിക്കോട് : കുറ്റ്യാടിയില്‍ അയല്‍വാസികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണാത്തിപ്പൊയില്‍ സ്വദേശി ബാബുവിനെ വീട്ടില്‍ കഴുത്തു മുറിഞ്ഞ നിലയിലും അയല്‍വാസി രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. ഇതില്‍ ബാബുവിന്‍റേത് കൊലപാതകമാണെന്നാണ് തൊട്ടില്‍പ്പാലം പോലിസിന്‍റെ പ്രാഥമിക നിഗമനം.
ബാബുവിന്‍റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതിന് പുറമേ വയറില്‍ കുത്തേറ്റിട്ടുമുണ്ട്. രാജീവന്‍റേത് ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തല്‍. ഇരുമരണങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെങ്കിലും അതെന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇരുവരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അയല്‍വാസികളുടേയും മൊഴി എടുത്തെങ്കിലും കാര്യമായ തുമ്പ് ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.