കുറ്റിക്കുരുമുളക് കൃഷിക്ക് പ്രിയമേറുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദിവസേനയുള്ള ഉപയോഗത്തിന് ആവശ്യമായ കുരുമുളക് ഇനി നമുക്ക് വീട്ടുമുറ്റത്തുനിന്ന് ലഭിക്കും. രണ്ടോ, മൂന്നോ കുറ്റി കുരുമുളക് ചെടികള്‍ നട്ട് പരിപാലിച്ചാല്‍ വര്‍ഷം മുഴുവന്‍ ആവശ്യമായ കുരുമുളക് ഈ ചെടികളില്‍ നിന്നും ഉല്പാദിപ്പിക്കാം എന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. സാധാരണ താങ്ങുകാലുകളില്‍ വളരുന്ന കുരുമുളകിന്റെ കണ്ണിത്തല വേര് പിടുപ്പിച്ച് നടുന്നതാണ് കുറ്റിക്കുരുമുളക് ചെടി. ഇത് ഗ്രോ ബാഗുകളിലോ ചട്ടികളിലോ വളര്‍ത്തുവാന്‍ സാധിക്കും.

ഇത് നടുന്നതിനായി 10 കിലോ നടീല്‍ മിശ്രിതം (മേല്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയത്) നിറച്ച ചട്ടിയിലോ ഗ്രോ ബാഗിലോ നടാം. ദിവസേന രണ്ടുനേരം മിതമായ തോതില്‍ മാത്രം നനയ്ക്കുക. ചട്ടികള്‍ 50% തണലില്‍ വയ്ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വര്‍ഷത്തിലൊരിക്കല്‍ 100 ഗ്രം ഉണങ്ങിയ ചാണകപ്പൊടി / മണ്ണിര കമ്പോസ്റ്റ് എന്നിവ ചേര്‍ക്കുക. രണ്ടു മാസത്തില്‍ ഒരിക്കല്‍ 3 ഗ്രാം വീതം ഫാക്ടംഫോസും, പൊട്ടാഷും ഇടുക. വര്‍ഷത്തില്‍ 50 ഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് കൊടുക്കുന്നത് നല്ലതാണ്. വര്‍ഷത്തില്‍ രണ്ട് തവണ (ജൂണ്‍ /സെപ്റ്റംബര്‍ മാസത്തില്‍) കോപ്പര്‍ ഓക്സിക്ലോറൈഡ് 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യണം. അല്ലെങ്കില്‍ സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റര്‍ എന്ന തോതിലോ തളിക്കണം.

ചെടിയുടെ വളര്‍ച്ച അനുസരിച്ച് ഒരു ചെടിയില്‍ നിന്ന് ഏകദേശം 500 ഗ്രാം മുതല്‍ 1.5 കിലോ വരെ പച്ചക്കുരുമുളക് ലഭിക്കും. കുറഞ്ഞ പരിചരണത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഇത്തരത്തിലുള്ള കുറ്റികുരുമുളക് തൈകള്‍ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്. ഫോണ്‍ 0469 2661821.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...