കുടുബശ്രീ ജില്ലാ മിഷന്‍ ക്ഷയരോഗ നിര്‍മ്മാര്‍ജനവും ബോധവല്‍കരണ ക്ലാസും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കുടുബശ്രീ ജില്ലാ മിഷന്‍ 100 ദിന ടിബി എലിമിനേഷന്‍ കാമ്പയിനും സ്‌നേക്ക് ആന്‍ഡ് സ്‌നേക്ക് ബൈറ്റ് ബോധവല്‍കരണ ക്ലാസും കുളനട കുടുബശ്രീ പ്രീമിയം കഫേയില്‍ സംഘടിപ്പിച്ചു. ജില്ല ടിബി ഓഫീസര്‍ ഡോ.രാധിക എസ്.ഗോപന്‍ ക്ലാസ് നയിച്ചു. വിവിധ തരം ക്ഷയരോഗങ്ങള്‍, ക്ഷയരോഗ നിര്‍ണയ രീതി, മാര്‍ഗനിര്‍ദേശങ്ങള്‍, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എഎറ്റി സെന്ററുകള്‍, ക്ഷയരോഗ മരുന്നുകളും പാര്‍ശ്വഫലങ്ങളും, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, നി-ക്ഷയ് മിത്ര, ടിബി മുക്ത ഭാരത് ആപ്പ് എന്നിവ പരിചയപ്പെടുത്തി.

പാമ്പ് കടി ബോധവല്‍ക്കരണംസര്‍പ്പ ടീമിന്റെ നേതൃത്വത്തില്‍ നടത്തി. വിവിധ തരം പാമ്പുകള്‍, പാമ്പുകളില്‍ നിന്ന് എങ്ങനെ സുരക്ഷ നേടാം, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം തുടങ്ങിയ സംബന്ധിച്ച് മുഹമ്മദ് ഷെബിന്‍ (സീനിയര്‍ പോലീസ് ഓഫീസര്‍ കോട്ടയം, സര്‍പ്പ എജ്യൂക്കേറ്റര്‍ കേരളം വനം വന്യ ജീവി വകുപ്പ്) ക്ലാസ് നയിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ എസ് ആദില ഉദ്ഘാടനം ചെയ്തു. ജില്ല പ്രോഗ്രാം മാനേജര്‍ ഓഫീസര്‍ പി ആര്‍ അനൂപ അധ്യക്ഷത വഹിച്ചു. സ്‌നേഹിത സര്‍വീസ് പ്രൊവൈഡര്‍ ഗായത്രി ദേവി, സവിത, ആര്യ രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...