വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്സ്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്സ്. നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. കമ്പനിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ റദ്ദാക്കപ്പെട്ട സർവീസുകൾ പുനഃക്രമീകരിക്കുമെന്നും പുതിയ യാത്രാ തീയതികൾ യാത്രക്കാരെ അവരുടെ ബുക്കിംഗിൽ നൽകിയിട്ടുള്ള ബന്ധപ്പെടൽ വിവരങ്ങളിലൂടെ നേരിട്ട് അറിയിക്കുമെന്നും വ്യക്തമാക്കി.

യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈത്ത് എയർവേയ്സിന്‍റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും കമ്പനി അഭ്യർഥിച്ചു.  അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘അവഗണനയിൽ നിരാശയുണ്ട്’ ; നിരാഹാരം അവസാനിപ്പിക്കാൻ രാഹുൽ ഒപ്പംനിന്നില്ലെന്ന് വാങ്ചുക്ക്

0
ന്യൂഡൽഹി : വിദ്യാർഥിപ്രക്ഷോഭത്തിനിടെ ജന്തർമന്തറിൽ താൻ നടത്തിയ 26 ദിവസത്തെ നിരാഹാരസമരം...

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 51-കാരനും പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് നാലുപേർ

0
പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ....

ഓണത്തിരക്ക് : 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

0
പയ്യന്നൂർ : ഓണം സീസണിൽ റെയിൽവേ 112 തീവണ്ടികൾ ഓടിക്കും. ഓഗസ്റ്റ്...

മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം ; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുലർച്ചെ തുടങ്ങി. മുതലപ്പൊഴിയിൽ...